പാക് ഓപണറെ ആലിംഗനം ചെയ്ത് കോഹ്‌ലി, കളിക്കാരോട് വിശേഷം പറഞ്ഞ് ധോണി; കളിയിലും വിദ്വേഷം കലര്‍ത്തുന്നവരേ കാണൂ ഈ മനോഹര ചിത്രങ്ങള്‍
ദുബൈ: ഇന്ത്യ-പാക് മത്സരത്തിന് മുമ്പും ശേഷവുമൊക്കെ വിദ്വേഷം പരന്നൊഴുകുകയാണ് സോഷ്യല്‍ മീഡിയകളില്‍. ഒരു കളി എന്നതിനപ്പുറം ഈ മത്സരത്തിന് മറ്റെന്തൊക്കെയോ നിറം പകരാനാണ് പലര്‍ക്കും ഉത്സാഹം. അത്തരക്കാര്‍ക്ക് കാണാനിതാ ഇന്ത്യ പാക് മത്സരം നടന്ന ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് ചില മനോഹര ചിത്രങ്ങള്‍.
പാകിസ്താനി ഓപണര്‍മാരെ പുഞ്ചിരിച്ച് അഭിനന്ദിക്കുന്ന ഇന്ത്യ നായകന്‍ കോഹ്‌ലി. അതും ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത റിസ്‌വാനെ കോഹ്‌ലി ആലിംഗനം ചെയ്തും തോളില്‍ തട്ടിയും.നിറഞ്ഞ ചിരിയോടെയുള്ള ഈ മനോഹരക്കാഴ്ച ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Picture of the day!
— Vinesh Prabhu (@prabhu_vinesh94) October 24, 2021
Congratulations Pakistan. Well deserved. The 29 yr old jinx has finally ended. #INDvPAK #T20WorldCup pic.twitter.com/Q5gry4lSX3
ക്രിക്കറ്റ് എന്നാല്‍ മാന്യന്‍മാരുടെ ഗെയിം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു നായകനെന്നാണ് വിലയിരുത്തല്‍. തോല്‍വിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്റെ ആ സൗന്ദര്യമുള്ള കാഴ്ച ഓരോ ഇന്ത്യന്‍ ആരാധകനിലും പുഞ്ചിരി വിടര്‍ത്തി. ഞായറാഴ്ച രാത്രി ക്രിക്കറ്റ് ആരാധകരുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും വൈറല്‍ ചിത്രം സ്ഥാനം നേടി.
Spirit of cricket. Sprit of human beings. #remember don’t let ppl fool you. pic.twitter.com/2ZXBR8RpRL
— Irfan Pathan (@IrfanPathan) October 24, 2021
'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്ന അടിക്കുറിപ്പോടെ ചിത്രം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അവരുടെ സാമൂഹിക മാധ്യമ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
Spirit of Cricket!! ??? pic.twitter.com/pH6UfrRcKf
— Pakistan Cricket (@TheRealPCB) October 24, 2021
പാക് കളിക്കാര്‍ക്കൊപ്പം വിശേഷം പറഞ്ഞു നില്‍ക്കുന്ന മുന്‍നായകനാണ് മറ്റൊരു ഹൃദ്യമായ ചിത്രം. പാക് കളിക്കാര്‍ക്കൊപ്പം നില്‍ക്കുന്ന എം.എസ് ധോണിയേയും ഏറ്റെടുത്തു സോഷ്യല്‍ മീഡിയ.
Picture of the day!
— Vinesh Prabhu (@prabhu_vinesh94) October 24, 2021
Congratulations Pakistan. Well deserved. The 29 yr old jinx has finally ended. #INDvPAK #T20WorldCup pic.twitter.com/Q5gry4lSX3
ലോകകപ്പില്‍ ഇതാദ്യമായാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്. ആറു റണ്‍സിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."