HOME
DETAILS
MAL
അനുപമയ്ക്ക് ആശ്വാസം; കുഞ്ഞിന്റെ ദത്ത് നടപടികള്‍ക്ക് ഇടക്കാല സ്റ്റേ
backup
October 25 2021 | 08:10 AM
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത കേസില്‍ തിരുവനന്തപുരം ജില്ലാ കുടുംബകോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. കേസില്‍ തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ നടപടികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."