HOME
DETAILS
MAL
മണ്ണാര്‍ക്കാട് കനത്ത മഴ തുടരുന്നു: റോഡും നടപ്പാലവും ഒലിച്ചുപോയി, 10 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
backup
October 25 2021 | 11:10 AM
പാലക്കാട്: മണ്ണാര്‍ക്കാട് ശക്തമായ മഴ തുടരുന്നു. തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കുന്തിപ്പുഴയില്‍ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തില്‍ ഒലിച്ചുപോയി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴ പെയ്യുകയാണ്.
സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."