HOME
DETAILS

പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് സമ്മതിച്ച് സര്‍ക്കാര്‍

  
backup
October 26 2021 | 04:10 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%ae


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 78 താലൂക്കുകളില്‍ അമ്പതിടത്തും പ്ലസ്‌വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് സര്‍ക്കാര്‍. കുറവുള്ള ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടുമെന്നും വേണ്ടിവന്നാല്‍ പുതിയ ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509 വിദ്യാര്‍ഥികളില്‍ 5,812 പേര്‍ക്കാണ് ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളത്. ഈ സാഹചര്യത്തില്‍ പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. കൂടാതെ നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച ജില്ലയില്‍ ആവശ്യകത നോക്കി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ ആവശ്യമെങ്കില്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
മുമ്പ് മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 ശതമാനം അല്ലെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. അപേക്ഷിക്കുന്ന അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ധനവിന്റെ 20 ശതമാനം മാനേജ്‌മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20 ശതമാനം അല്ലെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുത്ത് സീറ്റ് വര്‍ധിപ്പിക്കും.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് വീതം അനുവദിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago