തളരാത്ത മനസുമായി മുച്ചക്ര വാഹനത്തില്‍ സൂരജ് കാര്‍ഗിലിലെത്തി
നവാസ് പടുവിങ്ങല്‍
കൊടുങ്ങല്ലൂര്‍ (തൃശൂര്‍): അരയ്ക്കുതാഴെ തളര്‍ന്ന ശരീരത്തെ തളരാത്ത മനസ് താങ്ങിയപ്പോള്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് മുച്ചക്ര വാഹനത്തില്‍ 2,500 കിലോമീറ്റര്‍ താണ്ടി കാര്‍ഗിലിലെത്തി. ഇതോടെ സൂരജിന് എ.എച്ച്.സി.എഫ് ഗ്ലോബല്‍ ബുക്ക് ഓഫ് റെക്കാഡ് ലഭിച്ചു.
പൂര്‍ണ ആരോഗ്യമുള്ളവര്‍ക്കുപോലും പലപ്പോഴും അപ്രാപ്യമാകുന്ന കാര്‍ഗില്‍ റൈഡും സോസ്സില്ല പാസുമൊക്കെ താണ്ടിയാണ് സൂരജും (39) ഭാര്യ സൗമ്യയും (35) ലക്ഷ്യംകണ്ടത്. കൊടുങ്ങല്ലൂരിലെ എടവിലങ്ങ് സ്വദേശിയായ സൂരജ് അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരടങ്ങുന്ന ഈഗിള്‍ സ്‌പെഷ്യലി ഏബിള്‍ഡ് റൈഡേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡല്‍ഹി-ലഡാക്ക്-കാര്‍ഗില്‍ യാത്ര നടത്തിയത്. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് വീല്‍ചെയറിലായ സൂരജ് ഭാര്യ സൗമ്യയുടെ സഹായത്തോടെയാണ് യാത്ര പൂര്‍ത്തീകരിച്ചത്. പത്ത് മുച്ചക്ര വാഹനങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കാര്‍ഗിലിലേക്ക് യാത്രചെയ്ത പതിനാലംഗ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ 12 ദിവസമാണെടുത്തത്. ഡല്‍ഹി വരെ മുച്ചക്രവാഹനം ട്രെയിനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മുച്ചക്രവാഹനത്തില്‍ കാര്‍ഗിലിലേക്ക് യാത്രതിരിച്ചത്. കേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്‌സ് ഓഫ് ഡിസേബിള്‍ഡിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് സൂരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."