ആന്റിബോഡി കോക്ടെയില്‍ ചികിത്സ ; കൊവിഡിനെതിരേ വജ്രായുധമെന്ന് ആരോഗ്യ വിദഗ്ധര്‍
കൊച്ചി: കൊവിഡിനെതിരായ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സയെന്ന് ആരോഗ്യവിദഗ്ധര്‍.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പ്രായമായവരിലും അല്ലാത്തവരിലും ആന്റിബോഡി കോക്ടെയ്ല്‍ അത്ഭുതകരമായ ഫലം നല്‍കിയെന്നും നിരവധി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍നിന്നുള്ള ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.
ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് (ഐ.എച്ച്.ഡബ്ല്യൂ) കൗണ്‍സില്‍ കൊവിഡ് ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് പ്രമുഖ ഡോക്ടര്‍മാര്‍ തങ്ങളുടെ കൊവിഡ് ചികിത്സാനുഭവങ്ങള്‍ പങ്കുവച്ചത്.
ലേക്‌ഷോര്‍ ആശുപത്രിയിലെ നെഫ്‌റോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ ഡോ. എബി എബ്രഹാം.എം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി പ്രൊഫ. ഡോ.ആര്‍.ചാന്ദ്‌നി, തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ സാംക്രമിക രോഗവിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജലക്ഷ്മി അര്‍ജുന്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.വി.കെ മുഹമ്മദ് നിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗുരുതരമായ പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള 400 കൊവിഡ് രോഗികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നല്‍കിയ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ വലിയ വിജയമായെന്നും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുക പോലും ചെയ്യാതെ രോഗവിമുക്തി സാധ്യമായെന്നും ഡോ. ആര്‍ ചാന്ദ്‌നി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."