മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍
1822 ജൂലൈ 20 ന് ഓസ്ട്രിയന്‍ സാമ്രാജ്യമായ സിലേഷ്യയിലാണ് ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡല്‍ ജനിച്ചത്. പയറുചെടികളില്‍ നടത്തിയ നിരീക്ഷണ പരീക്ഷണങ്ങള്‍ ആധുനിക ജനിതക ശാസ്ത്രത്തിന് അടിത്തറ പാകി. ഇതിനാല്‍ത്തന്നെ ജനിതക ശാസ്ത്രത്തിന്റെ പിതാവായി മെന്‍ഡല്‍ അറിയപ്പെടുന്നു.
ആന്റീന് മെന്‍ഡലും റോസിന് മെന്‍ഡലും ആണ് മാതാപിതാക്കള്‍. 1843 ല്‍ സന്ന്യാസം സ്വീകരിക്കുകയും ജോഹാന്‍ എന്ന ആദ്യകാല പേര് മാറ്റി ഗ്രിഗര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പിന്നീട് ആശ്രമാധിപനായ സി.എഫ് നാഫ് മെന്‍ഡലിനെ വിയന്നയിലേക്ക് ശാസ്ത്രപഠനത്തിനായി അയച്ചു. പഠനശേഷം തിരികെയെത്തിയ മെന്‍ഡല്‍ ആശ്രമാധിപനാകുകയും സസ്യശാസ്ത്ര ഗവേഷണത്തില്‍ മുഴുകുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിലെ ബ്രൂണോയിലെ സെന്റ് തോമസ് മഠത്തിനു കീഴിലുള്ള രണ്ട് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ചെടികളെ പരിചരിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ഏകദേശം ഒന്‍പത് വര്‍ഷം ഗ്രിഗര്‍ മെന്‍ഡല്‍ കൃഷി ഭൂമിയില്‍ ചെലവഴിച്ചു.
ഇതിനിടയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ദിനക്കുറിപ്പുകളായി എഴുതിവയ്ക്കുകയും ചെയ്തു. ആകെ നട്ടുവളര്‍ത്തിയ ചെടികളുടെ നാലിലൊന്ന് ശുദ്ധ കീഴ്സ്വഭാവികളും നാലിലൊന്ന് ശുദ്ധ മേല്‍ സ്വഭാവികളും പകുതി സങ്കര സ്വഭാവികളും ആണെന്ന് അദ്ദേഹം കണ്ടെത്തി നിരീക്ഷണങ്ങള്‍ സസ്യങ്ങളിലെ വേര്‍പിരിയല്‍ (ഘമം ഛള ടലഴൃലഴമശേീി), സ്വതന്ത്ര തരം തിരിവ് നിയമം (Law of Assortment ) എന്നിവയിലേക്ക് നയിച്ചു. ഇതു സസ്യങ്ങളിലെ പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി മാറി. പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷം സങ്കരയിനം തേനീച്ചകളെ സൃഷ്ടിക്കുന്നതിലും മെന്‍ഡല്‍ വിജയിച്ചു. ജീവിതകാലത്ത് തിരസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ മരണാനന്തരം ലോകം അംഗീകരിച്ചു. 1884 ജനുവരി 6 നായിരുന്നു മെന്റലിന്റെ മരണം.
ഉയരം കൂടിയവയും
കുറഞ്ഞവയും
മെന്‍ഡലിന്റെ പരീക്ഷണങ്ങളില്‍ ഉയരം കൂടിയ ചെടികളും കുറഞ്ഞവയും തമ്മില്‍ സങ്കരം ചെയ്തപ്പോള്‍ ആദ്യതലമുറയില്‍പ്പെട്ട ചെടികളെല്ലാം ഉയരം കൂടിയവയായിരുന്നു. ആദ്യതലമുറയില്‍ പ്രകടമായ സ്വഭാവത്തെ മെന്‍ഡല്‍ പ്രബലം(Dominant) എന്നും ഒളിച്ചിരുന്ന സ്വഭാവത്തെ ഗുപ്തം(Recessive)എന്നും പേരിട്ടു വിളിച്ചു. സങ്കരം വഴിയുണ്ടായ പുതിയ തരം മിശ്രജാതിച്ചെടിയില് മാതൃപിതൃസസ്യങ്ങളുടെ ജനിതക സ്വഭാവത്തിലെ ഒരു സ്വഭാവം മാത്രം പ്രകടമാക്കുകയും മറു സ്വഭാവം ഒളിപ്പിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവയില്‍ രണ്ടു വീതം പാരമ്പര്യ ഘടകങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് ഈ മിശ്രജാതിച്ചെടികളെ സ്വയം പരാഗണത്തിനു വിധേയമാക്കിയപ്പോള്‍ നാലില്‍ മൂന്ന് ഭാഗം ഉയരം കൂടിയവയും ഒരു ഭാഗം ഉയരം കുറഞ്ഞവയും ആയിരുന്നു. തുടര്‍ന്ന് മെന്‍ഡല്‍ തന്റെ നിരീക്ഷണം ഇങ്ങനെ കുറിച്ചിട്ടു - പാരമ്പര്യ ഘടകങ്ങളുടെ അര്ധാംശങ്ങള് ചെടികളില്‍ ഒന്നിച്ചിരിക്കുകയും ബീജോല്‍പ്പാദന വേളയില്‍ ഭിന്ന ഘടകങ്ങള്‍ വേര്‍പിരിഞ്ഞ് ഒരു ഘടകമായി ഓരോ ബീജത്തിലും നിക്ഷേപിക്കപ്പെടകയും ചെയ്യുന്നു. അതായത് ഒന്നിച്ചിരിക്കുന്ന അര്ധാംശഘടകങ്ങളില് പ്രബലമാകുന്ന സ്വഭാവത്തിനാണ് ചെടിയിലെ ആധിപത്യം.
തേനീച്ചകളും
മെന്‍ഡലും
പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായതോടെ അദ്ദേഹം തന്റെ പരീക്ഷണങ്ങള്‍ ജന്തു ലോകത്തേക്ക് മാറ്റി. തേനീച്ചകളിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പരീക്ഷണം.സങ്കരവര്‍ഗത്തില്‍പ്പെട്ട ഒരു വിഭാഗം തേനീച്ചകളെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചെങ്കിലും അക്രമ സ്വഭാവം പ്രകടമായതിനെത്തുടര്‍ന്ന് അവയെ നശിപ്പിച്ച് കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."