'മടങ്ങുന്നത് അദ്ദേഹത്തിന്റെ തറവാട്ടിലേക്ക്'; ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.കെ ആന്റണി
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കും മുമ്പ് ആന്റണിയുടെ വസതിയിലെത്തി ചെറിയാന് ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയാന് ഫിലിപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമാകുന്നത്.
ചെറിയാന് ഫിലിപ്പ് അടുത്ത സുഹൃത്തെന്നും മടങ്ങിവരവില്‍ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു. ചെറിയാന് തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും സിപിഎമ്മില്‍ ചേരാന്‍ അദ്ദേഹത്തിന് തോന്നിയില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."