ജലനിരപ്പുയര്‍ന്നതോടെ കക്കി-ആനത്തോട് ഡാം തുറന്നു; പമ്പ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി 50 ക്യൂമെക്സ് വെള്ളം ഒഴുക്കിവിടും. ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍ കടന്നിരിക്കുകയാണ്. കക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 93.98 ശതമാനം നിറഞ്ഞിരിക്കുന്നതായും പത്തനംതിട്ട ജില്ല കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും കൂടി ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പമ്പയാറിന്റെയും കക്കട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പ്രശ്നമേഖലകളിലുള്ളവര്‍ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."