ആര്യന്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; മോചനം അറസ്റ്റിലായി നാലാഴ്ച്ചയ്ക്ക് ശേഷം
ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ ജയില്‍മോചിതനാകുന്നത്. വ്യാഴാഴ്ച്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച്ച ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
ആര്യനെ സ്വീകരിക്കാന്‍ ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് ഷാരൂഖ് ഖാന്‍ നേരിട്ടെത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 11 മണിയോടെയാണ് ആര്യന്‍ ജയിലിന് പുറത്തേക്കിറങ്ങി
#WATCH Aryan Khan released from Mumbai's Arthur Road Jail few weeks after being arrested in drugs-on-cruise case pic.twitter.com/gSH8awCMqo
— ANI (@ANI) October 30, 2021
യത്.
അര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബ്ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരും ജയില്‍ മോചിതരായി.
രാജ്യം വിട്ടു പോകരുത് , പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."