കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളം പിടിക്കും
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത ട്രേഡ് യൂനിയനുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കാനൊരുങ്ങുന്ന പണിമുടക്കിനെ നേരിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.
അതേ സമയം തൊഴിലാളികള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വര്‍ധനവാണ്. അതിനാല്‍ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാന്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."