HOME
DETAILS
MAL
ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ഭാര്യയുടെ ഫോണ്‍ ചോര്‍ത്തി; എ.സി.പിക്കെതിരെ അന്വേഷണം
backup
November 05 2021 | 09:11 AM
കോഴിക്കോട്: സുഹൃത്തിന് വേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ.സുദര്‍ശനെതിരേ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്.
കോടതി ഉത്തരവോടെയോ, അന്വേഷണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന്റെ വാക്കാലുള്ള ആവശ്യപ്രകാരം എസിപി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പരാതി.
ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്.പി ഉത്തരമേഖലാ ഐജിക്കും ഡി.ജി.പിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഡി.ജി.പി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."