ചെങ്ങന്നൂരില്‍ ആറ് മാസം പ്രായമായ കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ചെങ്ങന്നൂര്‍ : യുവതിയായ അമ്മയും പിഞ്ചുകുഞ്ഞും വിഷം ഉള്ളില്‍ ചെന്നു മരിച്ചു. ആലാ വടക്കും മുറിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു നാടിനെ നുക്കിയ സംഭവം. ഹരിപ്പാട് വേട്ടുവേലി നെടുവേലില്‍ സൂര്യന് നമ്പൂതിരിയുടെ ഭാര്യ അദിതി(24)യും മകന് ആറു മാസമായ കല്‍ക്കി സൂര്യനുമാണ് മരിച്ചത്. ആലായിലെ അദിതിയുടെ വീടായ വിളവില്‍ വീട്ടില്‍ വച്ചാണ് സംഭവം.
മാസങ്ങള്‍ക്ക് മുന്‍പ്, ക്ഷേത്ര ശാന്തിയായ സൂര്യന് നമ്പൂതിരിയും അദ്ദേഹത്തിന്റെ അമ്മ ശ്രീദേവി അര്ജനവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മരണത്തിനു ശേഷം അദിതി മനോവിഷമത്തിലായിരുന്നു എന്നും പിഞ്ചു കുഞ്ഞിന് വിഷം നല്കിയ ശേഷം അദിതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പൊലിസ് നല്കുന്ന പ്രാഥമിക വിവരം.
ആലാ വിളവില്‍ ശിവദാസ്- ഇന്ദിരാ ദേവി ദമ്പതികളുടെ മകളാണ്.
അവശ നിലയില്‍ ഇരുവരേയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദിതി അപ്പോഴേക്കും മരണമടഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മകന് കല്‍ക്കി ചൊവ്വാഴ്ച പുലര്‍ച്ചെ 1.35 ഓടെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ചെങ്ങന്നൂര്‍ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."