HOME
DETAILS
MAL
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കുട്ടി മരിച്ച സംഭവം; അമ്മയും ആശുപത്രിയില്‍
backup
November 14 2021 | 10:11 AM
കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിച്ച രണ്ടര വയസുകാരന്റെ അമ്മയും ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്ന്നാണ് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള 10 കുട്ടികളും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് സൂചന.
പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യെമിനാണ് മരിച്ചത്. കടുത്ത ഛര്ദ്ദിയെത്തുടര്ന്ന് വ്യാഴാഴ്ച്ച വൈകീട്ടാണ് യെമിനെ സമീപിത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച് ആരോഗ്യനില വഷളായതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
അതേസമയം, ഇവര്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."