HOME
DETAILS
MAL
ഭുമി തരംമാറ്റം: വില്ലേജ് തല അദാലത്ത് നടത്താന്‍ നിര്‍ദ്ദേശം
backup
November 17 2021 | 04:11 AM
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. ഇതിനായി വില്ലേജ്തല അദാലത്ത് നടത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍ഡിഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
അദാലത്തിലൂടെ അപേക്ഷകള്‍വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍ ഡി ഒ ഓഫീസുകളിലെ അപേക്ഷകള്‍ക്കായി പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ തല കമ്മിറ്റികള്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണണെന്നും നിര്‍ദേശമുണ്ട്.
ഭൂമി തരം മാറ്റലിനായി സ്വകാര്യ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."