മലബാര്‍ ജലോത്സവത്തിനു ഒരുക്കങ്ങള്‍ തുടങ്ങി
കണ്ണൂര്‍: കവ്വായി കായലില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജലോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം അവിട്ടം നാളിലാണ് മലബാര്‍ ജലോത്സവത്തിനു തുടക്കമിട്ടത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കവ്വായി, രാമന്തളി എന്നിവിടങ്ങളിലൂടെ കടന്നു പോവുന്ന കവ്വായി കായലരികിലേക്ക് കഴിഞ്ഞതവണ എഴുപതിനായിരത്തില്‍പരം കാണികള്‍ എത്തിയിരുന്നു. അതോടെ മലബാര്‍ മേഖലയിലെ ഏറ്റവും വലിയ ജലോത്സവമായി ഇതു മാറി. തുടര്‍ന്നാണ് മൊട്ടമ്മല്‍ ബ്രദേഴ്‌സ് എല്ലാവര്‍ഷവും എ.പി.ജെ അബ്ദുല്‍കലാം സ്മാരക സ്വര്‍ണക്കപ്പ് മലബാര്‍ ജലോത്സവം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 15നു ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടനം ചെയ്യും. സാഹസികമായ ജലപ്രദര്‍ശനങ്ങളോടെയാണു ചടങ്ങിനു തുടക്കം കുറിക്കുക. വാട്ടര്‍ബൈക്ക്, സ്പീഡ് ബോട്ട് എന്നിവയ്ക്കു പുറമെ തെരഞ്ഞെടുക്കപ്പെടുന്ന കാണികള്‍ക്കു കായലിലൂടെ ഒഴുകി നടക്കാനുള്ള അവസരവും ഉണ്ടാകും.
ഇത്തവണ ഒരു ലക്ഷത്തില്‍പരം പേര്‍ ജലോത്സവം കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണു സംഘാടകര്‍. സംഘാടകസമിതി ഭാരവാഹികളായ പി കരുണാകരന്‍ എം.പി (രക്ഷാധികാരി), എം രാജഗോപാലന്‍ എം.എല്‍.എ (ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."