HOME
DETAILS

പാർട്ടിക്ക് വഴങ്ങാതെ തരൂർ; അഭിപ്രായങ്ങളെ ഉൾക്കൊള്ളാനാവാതെ കോൺഗ്രസും

  
backup
December 18 2021 | 04:12 AM

%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b0%e0%b5%82


സ്വന്തം ലേഖകൻ
തിരുവനന്തപുരം
പാർട്ടിയുടെ രാജ്യാന്തര മുഖമായ ഡോ. ശശി തരൂർ എം.പിയുടെ സ്വതന്ത്ര അഭിപ്രായങ്ങളെ ഉൾക്കൊള്ളാനാവാതെ കോൺഗ്രസ്.
അഭിപ്രായങ്ങളുടെ പേരിൽ പാർട്ടിക്ക് വഴങ്ങിക്കൊടുക്കാതെ തരൂരും നിലയുറപ്പിച്ചതോടെ സംസ്ഥാന കോൺഗ്രസിന് അതു പുതിയ തലേവദനയായി.
ഏറ്റവുമൊടുവിൽ കെ റെയിലിന്റെ കാര്യത്തിലുള്ള തരൂരിന്റെ നിലപാടാണ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. അതിന്റെ വിവാദം നിലനിൽക്കെ തന്നെ തരൂർ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതാണ് പാർട്ടിക്ക് കൂടുതൽ തലവേദന വരുത്തിവച്ചത്. ഇതു വിവാദമായതോടെ നിലപാട് ആവർത്തിച്ച് തരൂർ ഇന്നലെ ഒരു കുറിപ്പും പങ്കുവച്ചു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് വളർച്ചയ്‌ക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ എല്ലാവരും തയാറാവണമെന്നുമാണ് കുറിപ്പ്. കൂടാതെ കുറിപ്പിനൊപ്പം പിണറായിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
കെ റെയിൽ വിഷയത്തിൽ റെയിൽവേ മന്ത്രിയെ കണ്ട് അദ്ദേഹത്തിനു നൽകാനുള്ള നിവേദത്തിൽ കേരളത്തിലെ എല്ലാ യു.ഡി.എഫ് എം.പിമാരും ഒപ്പുവച്ചെങ്കിലും തരൂർ മാറിനിൽക്കുകയായിരുന്നു. കോൺഗ്രസും യു.ഡി.എഫും പദ്ധതിക്കെതിരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയും അഭിപ്രായ രൂപീകരണശേഷിയുമുള്ള തരൂരിന്റെ വിട്ടുനിൽക്കൽ പാർട്ടിക്ക് വലിയ ക്ഷീണം വരുത്തിവയ്ക്കുകയുമുണ്ടായി. പദ്ധതി സംബന്ധിച്ച് കുറച്ചുകൂടി പഠിക്കാനുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ഈയടുത്തായി രണ്ടുതവണയാണ് പിണറായിയെ പുകഴ്ത്തി തരൂർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവച്ചത്. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഏറ്റവുമൊടുവിൽ പിണറായിയെ പുകഴ്ത്തിയത്.
കേരളത്തിന്റെ വികസനത്തിനു തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെ റെയിൽ വിരുദ്ധ പ്രചാരണവുമായി കോൺഗ്രസ് മുന്നോട്ടുപോകുമ്പോൾ തരൂർ അഭിപ്രായപ്പെട്ടത്.
തരൂരിനെതിരേ മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വിമർശനവുമായി രംഗത്തുവന്നപ്പോൾ രമേശ് ചെന്നിത്തല അദ്ദേഹത്തെ പിന്തുണയ്ക്കുകയാണുണ്ടായത്.
എല്ലാ കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് തരൂരെന്നും അദ്ദേഹം എപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നുമാണ് ചെന്നിത്തലയുടെ അഭിപ്രായം. തരൂരിനെ ഒറ്റയടിക്ക് തള്ളാതെയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  7 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  7 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  7 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  7 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  7 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago