കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അവ്യക്തം; സില്‍വര്‍ ലൈനില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എം.പി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്ഥിതി നാശം, നഷ്ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം.
കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
എന്നാല്‍ നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്ന് തരൂര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ശശി തരൂരിന്റെ നിലപാടിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."