എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നവരെയാണ് ഡോക്ടറെ കാണിക്കേണ്ടത്; പിണറായിക്ക് മറുപടിയുമായി വിഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ആണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഒളിച്ചോടി എന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെ ആണ് പറയുന്നത്, ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാര്‍ട്ടികള്‍ അല്ലേ, കണ്ണൂരില്‍ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാന്‍ പറയാന്‍ പറ്റുമോ, മുഖ്യമന്ത്രി പറയുന്നത് തന്റെ സമനില തെറ്റി എന്നാണ്, പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്, നവകേരള സമയത്ത് 9 തവണ പിണറായി തനിക്ക് സമനില തെറ്റി എന്ന് പറഞ്ഞതാണ്, ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്‌നമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശന്‍.
സിഎഎ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചില്ലെന്ന വിമര്‍ശനത്തിനും വിഡി സതീശന്‍ മറുപടി നല്‍കി. സിഎഎക്ക് എതിരായി രാഹുല്‍ വോട്ട് ചെയ്ചതിന്റെ രേഖകള്‍ പിണറായിക്ക് അയച്ചുകൊടുത്തു, പ്രിയങ്ക ഗാന്ധിയും ഇപ്പോള്‍ പരസ്യമായി സിഎഎക്കെതിരെ പറഞ്ഞില്ലേ, സിഎഎ സമര കേസ് ഇതുവരെ കേരളത്തില്‍ പിന്‍വലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണോ, ഹിന്ദു മഹാസഭയെക്കാള്‍ ഗാന്ധിയെ വിമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."