HOME
DETAILS
MAL
കടുത്ത നെഞ്ചുവേദന: അര്‍ജന്റീന ഫുട്ബോള്‍ താരം ആശുപത്രിയില്‍
Web Desk
April 25 2024 | 09:04 AM
മുന്‍ അര്‍ജന്റീനന്‍ അന്താരാഷ്ട്ര താരം കാര്‍ലോസ് ടെവസ് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹം നിലവില്‍ പരിശീലിപ്പിക്കുന്ന ഇന്ഡിപ്പെന്ഡിയന്റ് ക്ലബ്ബാണ് സാന്ഇസിട്രോയിലെ ട്രിനിഡാഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം അറിയിച്ചത്. 76 മത്സരങ്ങളില്‍ അര്‍ജന്റീനന്‍ ജഴ്സിയില്‍ ഇറങ്ങിയ ടെവസ് സൂപ്പര്‍ ക്ലബ്ബുകളായ ബോക്ക ജൂനിയേഴ്സ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നിവയ്ക്കു വേണ്ടിയും ബുട്ട് കെട്ടിയിട്ടുണ്ട്. 2023 ആഗസ്റ്റിലാണ് ഇന്‍ ഡിപെന്ഡിയന്റിന്റെ പരിശീലകവേഷം അണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."