ബഹ്‌റൈൻ രാജാവുമായി യുഎഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി
അബുദബി:യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ അബുദബിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 2024 ഏപ്രിൽ 24-ന് അബുദബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങളും, അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളും ഇരുവരും വിലയിരുത്തി.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ സംരംഭങ്ങളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.
ബഹ്‌റൈനിൽ വെച്ച് നടക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും ഇരുവരും വിശകലനം ചെയ്തു. അറബ് രാജ്യങ്ങളുടെ ഐക്യത്തിനും, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉച്ചകോടി അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."