ഇ.പി ബി.ജെ.പിയില്‍ പോകില്ല; അന്തര്‍ധാര ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍: എം.വി ജയരാജന്
കണ്ണൂര്‍: ഇ.പി ജയരാജനും ബി.ജെ.പി നേതാവ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിനയം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി ജയരാജന്. ഇ.പി ജയരാജന് ബി.ജെ.പിയിലേക്ക് പോകുമെന്നത് പച്ച നുണയാണ്. ശോഭാ സുരേന്ദ്രന് മൊഴിയുന്നത് കെ.പി.സി.സി പ്രസിഡന്റ് സുധാകരന് ഏറ്റെടുക്കുകയാണെന്നും ഇതോടെ ഇരുവരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിഷയം പ്രതിഫലിക്കില്ല. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുന്നത് മറച്ചുവെക്കാനുണ്ടാക്കിയ വാര്‍ത്തയാണത്. കേരളത്തിലെ കോണ്‍ഗ്രസാകെ ബിജെപി മുന്നണിയിലേക്ക് ചേരാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നുവെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എകെ ആന്റണി പോലും മകന് മത്സരിക്കുന്ന പത്തനംതിട്ടയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ പോലും തയ്യാറായില്ല.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫുകാരല്ലാത്തവര്‍ പോലും തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പോളിങ് ശതമാനം അധികമായതുകൊണ്ട് വിജയത്തെ പ്രതികൂലമായി ബാധിക്കില്ല. എല്‍ഡിഎഫ് വോട്ട് പരാമവധി ചെയ്തിട്ടുണ്ടെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."