മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം; സർക്കാർ സ്‌കൂളിൽ 30 ശതമാനം വർധനയെന്ന് സർക്കാർ
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകളാകും വർധിപ്പിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
മലപ്പുറം ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ ഓരോ വർഷവും പുറംതള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും നിരവധി വിദ്യാർഥികൾക്കാണ് അവസരം ലഭിക്കാതെ പോയത്. അതിനാൽ ഇത്തവണ വിദ്യാർഥികൾക്ക് ആവശ്യമായ എണ്ണം സീറ്റ് ലഭ്യമാക്കാനാണ് തീരുമാനം. പരീക്ഷാഫലവും ഏകജാലക പ്രവേശന ലിസ്റ്റും പുറത്തുവന്നതിന് ശേഷം സീറ്റുകൾ വർധിപ്പിക്കുന്നത് വഴിയുണ്ടാകുന്ന വിവാദം ഒഴിവാക്കാനാണ് ഇത്തവണ സീറ്റ് നേരത്തെ വർധിപ്പിച്ചത്.
അതേസമയം സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന് നടക്കും. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."