HOME
DETAILS

ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കുമെന്ന് തൃണമൂല്‍

  
Web Desk
May 10 2024 | 09:05 AM

TMC to file complaint with EC against NCW chairperson Rekha Sharma

 
ന്യൂഡല്‍ഹി: ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി). സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിച്ച് പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെയാണ് തൃണമൂല്‍ പരാതി നല്‍കാനൊരുങ്ങുന്നത്.

രേഖ ശര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രിയും ടി.എം.സി വക്താവുമായ ശശി പഞ്ജ പറഞ്ഞു. സന്ദേശ്ഖലിയിലെ ചില വിഡിയോകളും ടി.എം.സി പങ്കിട്ടു. ബി.ജെ.പിക്കും പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ജ പറഞ്ഞു.

അതേസമയം, സന്ദേശ്ഖലി പീഡനക്കേസ് വ്യാജമെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി തന്നെ രംഗത്തെത്തി. സംഭവം കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള ബലാത്സംഗക്കേസ് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തു. ദേശീയ വനിത കമീഷന്റെ നിര്‍ദ്ദേശപ്രകാരം വെള്ള പേപ്പറില്‍ ഒപ്പിടുകയായിരുന്നെന്നും പരാതിക്കാരി ആരോപിച്ചു.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സന്ദേശ്ഖലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് സന്ദേശ്ഖലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഷാജഹാന്‍ ഷെയ്ഖിനെ ആദ്യം പിന്തുണച്ച തൃണമൂല്‍ കോണ്‍ഗ്രസ് പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago