HOME
DETAILS

'ഞങ്ങളുടെ കയ്യെത്തുന്നിടത്ത് നിങ്ങള്‍ സുരക്ഷിതരാവില്ല' ഇസ്‌റാഈലിനെതിരേ ആക്രമണം ശക്തിപ്പെടുത്താന്‍ ഹൂതികളും ഹിസ്ബുല്ലയും

  
Web Desk
May 15 2024 | 07:05 AM

Houthis Chilling Warning To Israel

ബെയ്‌റൂത്ത്: ഇസ്‌റാഈലിനെതിരേ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹൂതികളും ഹിസ്ബുല്ലയും. ഇസ്‌റാഈലിനെതിരേ നാലാംഘട്ട ആക്രമണം തുടങ്ങിയെന്ന് ഹൂതികള്‍ അറിയിച്ചു. ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ആക്രമണമായിരിക്കുമെന്നും ഹൂതി വക്താവ് യഹ്യ സരീ ടെലിവിഷനിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇസ്‌റാഈലിനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും പുതിയ മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഭാഗങ്ങളായിട്ടാണ് നാലംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഭാഗത്തില്‍ മെഡിറ്റേറിയന്‍ കടലില്‍ ഉള്‍പ്പെടെ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും. റഫയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കുകയാണെങ്കില്‍ രണ്ടാം ഭാഗം തുടങ്ങും. ഇസ്‌റാഈലിലേക്ക് സര്‍വീസ് നടത്തുന്ന ഷിപ്പിങ് കമ്പനികളുടെ എല്ലാ കപ്പലുകളെയും ആക്രമിക്കാനാണ് തീരുമാനം.

മെഡിറ്ററേനിയന്‍ കടല്‍ വഴി ഇസ്‌റാഈല്‍ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് ഹൂതികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച കപ്പലുകളെ സംബന്ധിച്ച പുതിയ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് യഹ്‌യ സരീ വ്യക്തമാക്കി.

ഹൂതികള്‍ ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതും ഇസ്‌റാഈല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നതും കേവലം ജനപ്രീതി നേടാനല്ല. മറിച്ച് പ്രയോഗത്തില്‍ വേരൂന്നിയ ഒരു നിലപാടാണത്. തങ്ങളുടെ ലക്ഷ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ യമന്‍ ജനത പൂര്‍ണ്ണമായും തയ്യാറാണെന്ന് ഉറപ്പിച്ചു പറയുന്നു. ഒരു വഴി ലഭിക്കുകയാണെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഇസ്‌റാഈലി ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ ഗസ്സയില്‍ പോകുമെന്നും ഹൂതി വക്താവ് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയെ പിന്തുണച്ച് അഞ്ചാമത്തെയും ആറാമത്തെയും ഘട്ടങ്ങള്‍ക്കായി കാര്യമായ തയ്യാറെടുപ്പുകളും ഹൂതികള്‍ നടത്തുന്നുണ്ടെന്ന് യഹ്‌യ സാരീ വ്യക്തമാക്കി.

വടക്കന്‍ ഇസ്‌റാഈലിലുള്ളവര്‍ വീട്ടിലേക്ക് തിരിച്ചുവരരുതെന്നും ആക്രമണം ശക്തമാക്കുമെന്നും ഹിസ്ബുല്ല നേതാവ് സയിദ് ഹസന്‍ നസ്‌റുല്ലയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ സമയമായതോടെ വീട്ടിലേക്ക് തിരികെ വരുന്നത് അപകടമാണെന്നും തങ്ങള്‍ ആക്രമണം ശക്തമാക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു.

ഗസ്സയിലെ വെടിനിര്‍ത്തല്‍ നീളുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് നേരത്തേ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെങ്കടല്‍ വഴിയും മെഡിറ്ററേനിയന്‍ വഴിയും പോകുന്ന ഇസ്‌റാഈലിലേക്കുള്ള കപ്പലുകള്‍ ആക്രമിക്കും. തങ്ങളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നിടത്തെല്ലാം ഇസ്‌റാഈലിന്റെ കപ്പലുകള്‍ സുരക്ഷിതമാകില്ലെന്നുമായിരുന്നു മുന്നറിയിപ്പ്.

നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ഹൂതികളുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് ഹമാസ് രംഗത്തുവന്നു. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഫലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് ഹൂതികള്‍. യമന്‍ ജനതയെയും സായുധ സേനയുടെ നേതൃത്വം സ്വീകരിച്ച നിലപാടിനെയും പ്രശംസിക്കുകയും അന്‍സാറുല്ലാഹ് പ്രസ്ഥാനത്തിന്റെ നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിക്ക് ആശംസകള്‍ നേരുകയും ചെയ്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago