ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കാന്‍ ഇവ കഴിക്കാം..
രക്തചംക്രമണ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. രക്തം ശരീരത്തിലുടനീളം പ്രചരിക്കുമ്പോള്‍, അത് ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും ഒപ്പം അധിക മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നത്. രക്തചംക്രമണം ശരിയായി നടക്കാതിരിക്കുന്നതിനര്‍ത്ഥം രക്തം ശരീരത്തിലൂടെ കാര്യക്ഷമമായി ഒഴുകുന്നില്ല എന്നാണ്. കൂടാതെ മരവിപ്പ്, ശരീരവണ്ണം, അല്ലെങ്കില്‍ ഊര്‍ജ്ജം കുറയല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളും.
കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, അയല, ട്രൗട്ട് തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുകയും ധമനികള്‍ അടയാതെ സൂക്ഷിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് കൊഴുപ്പുള്ള മത്സ്യം.
ബീറ്റ്‌റൂട്ട്
ഇരുമ്പ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ബീറ്റ്‌റൂട്ട് രക്തയോട്ടം കൂട്ടുന്ന ഭക്ഷണമാണ്. കൂടാതെ നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരം നൈട്രേറ്റിനെ ശരീരത്തിനുള്ളില്‍ നൈട്രിക് ഓക്‌സൈഡാക്കി മാറ്റുന്നു. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാതളനാരങ്ങ
പോളിഫെനോള്‍, നൈട്രേറ്റ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മാതളനാരങ്ങ രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. തലച്ചോറ്, ഹൃദയം, പേശികള്‍, അവയവങ്ങള്‍, ടിഷ്യുകള്‍ എന്നിവയിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.
ബെറി പഴങ്ങള്‍
ആന്തോസയാനിന്‍ എന്ന സംയുക്തത്താല്‍ സമ്പുഷ്ടമാണ് ബെറികള്‍. ആന്തോസയാനിന്‍ ധമനികളുടെ മതിലുകളെ സംരക്ഷിക്കുകയും രക്തക്കുഴലുകളെ വഴക്കമുള്ളതാക്കുകയും ചെയ്യുന്നു. ബെറി പഴങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഓക്‌സിജന്റെ അളവും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
കറുവപ്പട്ട
രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും രക്തത്തിന്റെ അളവ് കൂട്ടാനും കറുവപ്പട്ട സഹായകമാണ്.
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
സവാള
സവാള രക്തപ്രവാഹവും ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കും.
മുന്തിരി
മുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്, ഇത് രക്തക്കുഴലുകളുടെ മതിലുകള്‍ അയവുവരുത്തുകയും രക്തക്കുഴലുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞള്‍
കുര്‍കുമിന്റെ സമൃദ്ധമായ ഉറവിടമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തപ്രവാഹത്തിന് സഹായിക്കുകയും ചെയ്യുന്നു.
സിട്രസ് ഭക്ഷണം
സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്, ഇത് വീക്കം കുറയ്ക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി
ദഹനത്തിനും രക്തചംക്രമണത്തിനും ഇഞ്ചി സഹായിക്കുന്നു. ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."