HOME
DETAILS

അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന് ഇനി 4 നാൾ; പ്രതീക്ഷയോടെ ഇൻഡ്യമുന്നണി

  
Web Desk
May 16 2024 | 11:05 AM

4 days left for the fifth phase of elections

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ നാലുഘട്ടങ്ങളിൽ പ്രതീക്ഷിച്ച ആവേശം പോളിങ്ങിൽ പ്രകടമായില്ലെങ്കിലും ഇനിയുള്ള ഘട്ടങ്ങളിൽ പരമാവധി സീറ്റ് ഉറപ്പിക്കാനുള്ള പ്രചാരണതന്ത്രങ്ങളിലാണ് മുന്നണികൾ. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദ്വേഷ പരാമശങ്ങൾ ക്കെതിരേ ആഞ്ഞടിച്ചും കേന്ദ്ര സർക്കാരിനെതിരേ തുടരെ ആരോപണങ്ങൾ ഉയർത്തിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആധിപത്യം നേടാനുള്ള ശ്രമത്തിലാണ് ഇൻഡ്യമുന്നണി.

മെയ് 20ന് നടക്കുന്ന അഞ്ചാം ഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ ജനവിധി നിർണയിക്കും. ഉത്തർപ്രദേശ്-14, മഹാരാഷ്ട്ര-13, പശ്ചിമ ബംഗാൾ-7, ബിഹാർ -6, ഒഡിഷ-5, ജാർഖണ്ഡ്-3, ജമ്മുകശ്ശിർ-1, ലഡാക്ക്-1 എന്നീ മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാംഘട്ടം 25നും അവസാനഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. അതേസമയം രാഹുലിന്റെ സ്ഥാനാർഥിത്തത്തോടെ യൂ.പിയിൽ ഇൻഡ്യ സഖ്യം എൻ.ഡി.എ സഖ്യങ്ങളുടെ പോരിന് മൂർച്ചകൂടിയിട്ടുണ്ട്.

വയനാടിനു പുറമെ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുലിൻ്റെ എതിരാളി ദിനേശ് പ്രതാപ് സിങാണ്. അമേഠിയിൽ സ്മൃതി ഇറാനിയെ നേരിടുന്നത് നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായ കെ.എൽ ശർമയാണ്. ഉത്തർപ്രദേശിൽ രാഹുലും പ്രിയങ്കയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണത്തിന് ശക്തി പകരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  20 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  20 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  20 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  20 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  20 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  20 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  20 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  20 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  20 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago