HOME
DETAILS

ശാസ്ത്ര ലോകത്തിന് അത്ഭുതമായി ജെയിംസ് വെബ്: 740 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഭീമൻ തമോഗർത്തങ്ങളുടെ ലയന ദൃശ്യം പകർത്തി

  
Web Desk
May 19 2024 | 05:05 AM


James Webb surprises science world: captures 740-million-year-old supermassive black hole merger

ശാസ്ത്ര ലോകത്തിന് അത്ഭുതമായി വീണ്ടും ജയിംസ് വെബ്. ഇത്തവണ 740 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഭീമൻ തമോഗർത്തങ്ങളുടെ ലയന ദൃശ്യമാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയത്. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ദൃശ്യമാണിത്. 2021 ഡിസംബർ 25നാണ് ഏരിയൽ ഫൈവ് റോക്കറ്റിൽ വെബ് വിക്ഷേപിച്ചത്. ശേഷം രണ്ടു വർഷങ്ങൾക്കു മുൻപ് ജൂലൈ 11ന് ടെലിസ്കോപ്പ് ആദ്യ ചിത്രം പുറത്തുവിട്ടു.

സൂര്യനേക്കാൾ അഞ്ചുകോടി മടങ്ങ് മാസുള്ള തമോഗർത്തങ്ങൾ ആണ് കൂട്ടിയിടിക്കുന്നത്. ഇവ വാതകങ്ങളാൽ പൊതിഞ്ഞു മൂടി കിടക്കുന്നതിനാൽ ഇതിന്റെ മാസ് കൃത്യമായി മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. എന്നാൽ തമോഗർത്തങ്ങൾക്ക് എങ്ങനെയാണ് ഇത്ര മാസ് സാധ്യമാകുന്നതെന്ന് പഠിക്കാനുള്ള ശ്രമമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ഗ്യാലക്സിയെ കുറിച്ചുള്ള വിശദ പഠനവും സാധ്യമാകും.

തമോഗർത്തങ്ങളുടെ വലിപ്പവും ലയനവും തമ്മിൽ ബന്ധമുണ്ടോ എന്നും ശാസ്ത്രലോകം പഠന വിധേയമാക്കുകയാണ്. റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി യുടെ മന്ത്ലി നോട്ടീസസിലാണ് പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജെയിംസ് വെബിന്റെ സംഭാവന ബഹിരാകാശ പഠനത്തിന് കരുത്താകുകയാണ്. കഴിഞ്ഞ വർഷം ജെയിംസ് വെബ് വിദൂര സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിൽ ജീവൻ്റെ സൂചനകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം, 4 പേർക്ക് പരിക്ക്

National
  •  a minute ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  32 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  36 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago