ഇന്നൊരു യമനി ഡിഷ് തയാറാക്കാം
ഒലീവ് ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
സവാള -2 എണ്ണം കൊത്തിയരിഞ്ഞത്
വെളുത്തുള്ളി -6 അല്ലി കൊത്തിയരിഞ്ഞത്
പച്ച, ചുവപ്പ്, മഞ്ഞ കളര്‍ കാപ്സിക്കം -ചെറുതായി അരിഞ്ഞത്
മുളക് പൊടി
ചെറിയ ജീരകപ്പൊടി
ഗരം മസാല
തക്കാളി ഒന്ന് പേസ്റ്റ് രൂപത്തിലാക്കിയതും
ഒന്നു ചെറുതായി അരിഞ്ഞതും
പാഴ്സി ലീവ് / ഇല്ലെങ്കില്‍ മല്ലിയില
നാല് കോഴിമുട്ട ചീസ്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പരന്ന പാത്രത്തില്‍ ആവശ്യത്തിന് ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് സവാളയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം കാപ്സിക്കം രണ്ടോ മൂന്നോ കളറില്‍ ചെറുതായി അരിഞ്ഞ് മിക്സ് ചെയ്ത് ഇതിലേക്കിട്ട് വേവിക്കുക. കുറച്ചു മുളകുപൊടിയും ചെറിയ ജീരകം പൊടിച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് കുറച്ച് ഗരം മസാലകൂടെ ചേര്‍ക്കുക. ഇതിലേക്ക് തക്കാളി ചെറുതായി ചോപ് ചെയ്തതും കുറച്ച് തക്കാളി പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് പാഴ്സി ലീവ്സ് ചേര്‍ക്കുക. ശേഷം
കോഴിമുട്ട നാലെണ്ണവും നാലുഭാഗത്തായി ബുള്‍സെയ് പരുവത്തില്‍ ഉണ്ടാക്കുക. അതിനുമുകളില്‍ ചീസ് ചേര്‍ക്കുക. രുചികരമായ ഒരു യമനി ഡിഷാണ് തയ്യാറാക്കിയത്. ഇത് ചപ്പാത്തിക്കും കുബ്ബൂസിനുമൊക്കെ കൂടെ ചേര്‍ത്തു കഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."