കടുത്ത സൈബർ ആക്രമണം: വൈറൽ വീഡിയോയിലെ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് ഈയിടെ സൈബർ ലോകത്ത് പ്രചരിച്ച വീഡിയോയിലെ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയാണിപ്പോൾ ആത്മഹത്യ ചെയ്തത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വ്യാപക സൈബർ ആക്രമണമാണിവർ നേരിട്ടത്. കുഞ്ഞിനെ ഇവർ ശ്രദ്ധിക്കുന്നില്ലെന്നും ഇത് ഇവരുടെ തന്നെ കുഞ്ഞാണോ എന്ന തരത്തിലുമുള്ള രൂക്ഷമായ കമന്റുകളാണ് സൈബർലോകത്തുനിന്ന് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് മനംനൊന്താണ് രമ്യ വീട്ടിൽ തൂങ്ങിമരിച്ചത്.
ഇവർ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിനുശേഷം കടുത്ത വിഷാദരോഗത്തിന് ചികിത്സയിലുമായിരുന്നു. കഴിഞ്ഞ ഏപ്രിൽ 28 നാണ് വീഡിയോക്ക് ആധാരമായ സംഭവം ഉണ്ടാക്കുന്നത്. ഭക്ഷണം നൽകുന്നതിനിടെ രമ്യയുടെ കയ്യിൽ നിന്ന് കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ഒന്നാം നിലയിലെ റൂഫ് ഷീറ്റിൽ ഏറെനേരം തങ്ങിനിന്ന കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്നാണ് അമ്മ രമ്യക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കൂടി കുറ്റപ്പെടുത്തിയതോടെ രമ്യ ആകെ തകർന്നു, കടുത്ത വിഷാദത്തിലേക്ക് നീങ്ങി. തിരുവാരൂർ സ്വദേശി വെങ്കിടേഷ് ആണ് രമ്യയുടെ ഭർത്താവ്. ഇവർക്ക് അഞ്ചു വയസ്സുള്ള മകനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."