HOME
DETAILS
MAL
പൊതുവിപണി: പരാതി അറിയിക്കാന്‍ കണ്ട്രോള് റൂം തുറന്നു
backup
August 29 2016 | 21:08 PM
പാലക്കാട്: ഓണത്തിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് റേഷന്‍ സംവിധാനം, പൊതുവിപണി, ഗ്യാസിന്റെ ലഭ്യത എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി സപ്ലൈ ഓഫീസിലും, താലൂക്ക് സപ്ലൈ ആഫീസുകളിലും കണ്ട്രോള് റൂം തുറന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 12 വരെ കണ്ട്രോള് റൂം തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: ജില്ലാ സപ്ലൈ ആഫീസ്, പാലക്കാട്: 0491 2505541, താലൂക്ക് സപ്ലൈ ആഫീസുകള്‍. പാലക്കാട്: 0491 2536872, ചിറ്റൂര്‍: 04923 222329, ഒറ്റപ്പാലം: 0466 2244397, പട്ടാമ്പി: 0466 2370300, മണ്ണാര്‍ക്കാട്: 04924 222265, ആലത്തൂര്‍: 04922 222325.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."