ഉപന്യാസമെഴുതിയാല്‍ ജാമ്യം;മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ കൊന്ന 17കാരനോട് വിചിത്ര നിര്‍ദേശവുമായി കോടതി
മദ്യപിച്ച് ആഡംബര വാഹനമോടിച്ച് രണ്ട് ബൈക്ക് യാത്രികരെ കൊലപ്പെടുത്തിയ 17കാരന് വിചിത്ര നിര്‍ദേശത്തോടെ ജാമ്യം അനുവദിച്ച് കോടതി.300 വാക്കില്‍ ഉപന്യാസമെഴുതണം എന്ന വിചിത്ര ഉപാധിയോടെയാണ് അമിതവേ?ഗത്തില്‍ പോര്‍ഷെ കാറോടിച്ച കൗമാരക്കാരന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചത്.ജാമ്യം നിഷേധിക്കാന്‍ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്തയാളെ അറസ്റ്റ് ചെയ്ത് 14 മണിക്കൂറിനുള്ളിലാണ് കോടതി ജാമ്യം നല്‍കിയത്.
അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നില്‍ക്കുക, മദ്യപാനം ഉപേക്ഷിക്കാന്‍ ചികിത്സ നേടുക, മാനസികാരോഗ്യ കൗണ്‍സിലിങ്ങിന് വിധേയമാവുക എന്നിവയാണ് കൗമാരക്കാരന്റെ ജാമ്യ വ്യവസ്ഥകള്‍.പ്രശസ്ത ബില്‍ഡറുടെ മകനായ 17കാരന്‍ ഓടിച്ചിരുന്ന പോര്‍ഷെ അനീഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനി സംഭവസ്ഥലത്തും അവാധ്യ ആശുപത്രിയില്‍ വച്ചും മരിച്ചു. പൂനെയില്‍ ജോലി ചെയ്യുന്ന ഇരുവരും മധ്യപ്രദേശ് സ്വദേശികളും എന്‍ജിനീയര്‍മാരുമാണ്. പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ 24കാരായ അനീഷ് അവാധ്യയും അശ്വിനിയും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിനു മുകളിലേക്കും തെറിച്ചുപോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പോര്‍ഷെയില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നും എന്നാല്‍ അപകട ശേഷം ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."