HOME
DETAILS

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ; ചരിത്രത്തെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ അളവുകോല്‍ വെച്ച് വിലയിരുത്താനാകില്ല; പാനൂര്‍ സ്മാരകത്തെ ന്യായീകരിച്ച് പി.ജയരാജന്‍

  
May 20 2024 | 16:05 PM

cpm leader p jayarajans facebook post on panur case

പാനൂരില്‍ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്മാരകം നിര്‍മിച്ച നടപടി ന്യായീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണ്. 

ചരിത്രത്തെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ അളവുകോല്‍ വെച്ച് വിലയിരുത്താനാകില്ലെന്നും രക്തസാക്ഷി അനുസ്മരണ പരിപാടികള്‍ തുടരുമെന്നും ജയരാജന്‍ പറഞ്ഞു. മാത്രമല്ല ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്കായി ആര്‍.എസ്.എസും സ്മാരകങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. 

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജീവാര്‍പ്പണം ചെയ്തിട്ടുണ്ടെന്നും അവരെയെല്ലാം ആക്ഷേപിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആയിരക്കണക്കിന് പേര്‍ ജീവാര്‍പ്പണം ചെയ്തിട്ടുണ്ട്.അവരെയെല്ലാം ആക്ഷേപിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടരുകയാണ്.
2015 ല്‍ ജീവാര്‍പ്പണം  ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങള്‍ രംഗത്തു വന്നിരിക്കുന്നു. അവര്‍ ബോംബ് രാഷ്ട്രീയക്കാരാണത്രെ! 
കേരളത്തിലെ  സിപിഐ(എം) ആര്‍.എസ്.എസ് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളും സമാനമായ രീതിയില്‍ ആണ് വലതുപക്ഷ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതെക്കുറിച്ച് പിന്നീട് പറയുന്നുണ്ട്, രസകരമായ കാര്യം സിപിഎം ന്റെ 'ബോംബ് രാഷ്ട്രീയത്തെ' വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആണെന്നതാണ്‍ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികള്‍ ആയിരുന്ന കോണ്‍ഗ്രസുകാരാണ് കണ്ണൂര്‍ ഡി.സി. സി. ഓഫീസില്‍ ബോംബ് നിര്‍മ്മിച്ചത്. തങ്ങള്‍ മൂന്നു തരം ബോംബ് ഉണ്ടാക്കിട്ടുണ്ടെന്ന് അന്നത്തെ ഡി.സി.സി ജനറല്‍ സെക്രട്ടറി നാരായണന്‍ കുട്ടി പരസ്യമായി പ്രഖ്യാപിച്ചതാണ്.

മൂന്നു തരം ബോംബുകളുടെ ചിത്രം 'ഇന്ത്യാ ടുഡേ' പ്രസിദ്ധികരിക്കുകയും ചെയ്തു. ഇത്തരം ബോംബുകള്‍ ഉപയോഗിച്ചാണ് ബീഡി തൊഴിലാളിയായ കുളങ്ങരേത്തു രാഘവനെയും ഹോട്ടല്‍ തൊഴിലാളിയായ നാണുവിനെയും കോണ്‍ഗ്രസുക്കാര്‍ കൊലപെടുത്തിയത്. കണ്ണൂര്‍ ജില്ലാപോലീസിന്റെ 'ക്രൈം ചാര്‍ട്ടില്‍' ആദ്യമായി ബോംബ് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ ആദ്യത്തെ സംഭവം കോളങ്ങരേത്ത് രാഘവനാണെന്നും അത് ചെയ്തത് കോണ്‍ഗ്രസുകാരനെന്നും രേഖപ്പെടുത്തീട്ടുണ്ട്.
സിപിഎം വിരുദ്ധവേട്ട ആര്‍.എസ്.എസ്സും ഏറ്റെടുത്തു. 

അവര്‍ നടത്തിയ ബോംബ് ആക്രമങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. തൃപ്പങ്ങോട്ടൂര്‍  പഞ്ചായത്തിലെ സിപിഎം പ്രവര്‍ത്തകന്‍ പള്ളിച്ചാല്‍ വിനോദനും ഇങ്ങനെ ആര്‍.എസ്.എസ്സുകാരാല്‍ കൊലചെയ്യപ്പെട്ടതാണ്.  ബോംബ് എറിഞ്ഞു നെഞ്ചിന്‍കൂടു തകര്‍ന്നാണ് വിനോദന്റെ ജീവശ്വാസം നിലച്ചത്. സംഘപരിവാര ബന്ധം ഉപേക്ഷിച്ചു സിപിഎം റെഡ് വളണ്ടിയര്‍ ആയ ഘട്ടത്തിലാണ് ഈ ബോംബാക്രമണം നടന്നത്. ഈ കാലത്ത് തന്നെയാണ് സംഘപരിവാര്‍ ബന്ധഉപേക്ഷിച്ച് സിപിഎമ്മില്‍ എത്തിയ ഒ. കെ. വാസുമാസ്റ്ററെ ബോംബെറിഞ് കൊലപ്പെടുത്താനുള്ള RSS ശ്രമം ഉണ്ടായത്. അക്കാലത്ത് തന്നെയാണ് സിപിഎം പ്രവര്‍ത്തകനായ വിജേഷിനെ വിളക്കോട്ടൂരിലെ വീട്ടിന്റെ പരിസരത്തുവച്ച് ബോംബും വടിവാളുമുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. വിജേഷ് ഇന്നും വേദനതിന്ന് കഴിയുകയാണ്.

ആര്‍.എസ്.എസ് അക്രമത്തിനെതിരെ കേരളത്തിലെമ്പാടും ജനകീയമായ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇവയെ മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ ആയാണ് എക്കാലത്തും വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലായി 215 സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇതിനെ ചരിത്രപരമായി വിലയിരുത്തുകയാണ് വേണ്ടത്. ആര്‍.എസ്.എസ്സിന്റെ താത്വിക ആചാര്യന്‍ വിലയിരുത്തിയ മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ ഒന്നായ കമ്മ്യൂണിസ്റ്റ്കാരെ തകര്‍ക്കുന്നതിനുള്ള ആര്‍.എസ്.എസ്സിന്റെ അഖിലേന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുസ്ലീംക്രിസ്ത്യന്‍ വിരുദ്ധവേട്ട അഖിലേന്ത്യാ തലത്തില്‍ പ്രയോഗത്തില്‍ വരുത്തിയത് പോലെ കേരളത്തിലും പരീക്ഷിച്ചിട്ട് നോക്കീട്ടുണ്ട്. ഇത് പരാജയപ്പെട്ട അനുഭവം വച്ചാണ് സിപിഎമ്മിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചത്. ഇതിനെ വക്രീകരിച്ച് ചിത്രീകരിക്കാനാണ് എക്കാലവും വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചത്.

 ചെറ്റക്കണ്ടി സംഭവത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ജനങ്ങള്‍ മുന്‍കൈയ്യെടുത്തു സ്മാരകമന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവര്‍ ഒരു കാര്യം ബോധപൂര്‍വ്വം ആര്‍.എസ്.എസ് ആക്രമികള്‍ക്ക് വേണ്ടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരില്‍ ആര്‍.എസ്.എസ്സുകാര്‍ നിര്‍മിച്ച ഒരു മന്ദിരം ഉണ്ട് അശ്വിനിസുരേന്ദ്രന്‍ സ്മാരകം. 2002 ല്‍ പൊയിലൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെട്ടവരാണ് ഇരുവരും. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി അത്യാറക്കാവില്‍ ബോംബ് ഉണ്ടാക്കുമ്പോള്‍ സ്‌പോടാനത്തില്‍ കൊല്ലപ്പെട്ട പ്രദീപന്‍ദിലീഷ് എന്നിവര്‍ക്കും ആര്‍.എസ്.എസ്സുകാര്‍ സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. ചിറ്റാരിപ്പറമ്പിലെ പൂവ്വത്തിന്‍കീഴിലാണ് ദിലീഷിന്റെ സ്മാരകവും പ്രദീപന് ചെറുവാഞ്ചേരിയില്‍ സ്മാരക ഗേറ്റും ഉണ്ടാക്കി. ഇത്തരക്കാരെ ആര്‍.എസ്.എസ് ബലിദാനികളായി കൊണ്ടാടുമ്പോള്‍ അത് വാര്‍ത്തയല്ല. പാനൂര്‍ മേഖലയിലാണ് വള്യയി  പ്രദേശം 1998 ഫെബ്രുവരി മാസം ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായിരുന്നു കൈപ്പത്തി നഷ്ട്ടപ്പെട്ട പൊന്നമ്പത് വിജയന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രംഗത്തുണ്ട്. 


സംഘര്‍ഷത്തിന്റെയും കായിക അക്രമണങ്ങളുടെയും പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചാണ് മേല്‍വിവരിച്ചത്. അത് ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ചരിത്ര സംഭവങ്ങളെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ അളവുകോല്‍ വച്ച്മാത്രം വിലയിരുത്താവുന്നവയല്ല. സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യത്തിന് ശേഷവും ജനകീയമായ എത്രയോ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അതേപടി  തുടരേണ്ട എന്നാണ് സിപിഎം തീരുമാനിച്ചത്. ആഗോളവത്ക്കരണകാലത്ത് നവകേരളത്തിനായിഎല്ലാവരെയും യോജിപ്പിക്കുന്ന ശ്രമമാണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍  ആര്‍.എസ്.എസ്സും കോണ്‍ഗ്രസ്സും കൊലക്കത്തി താഴെ വച്ചിട്ടില്ല. പക്ഷേ സിപിഎം സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഇങ്ങോട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംയമനം പാലിക്കുന്ന സമീപനം തുടരുകയാണ്. 

സിപിഎം പ്രവര്‍ത്തകരും ബന്ധുക്കളുമാകെയും പതിനെട്ടാം ലോകാസഭയില്‍  ഇടതുപക്ഷത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മുളിയാത്തോടില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭഗമായി ബോംബ് ഉണ്ടാക്കുമ്പോള്‍ സ്‌ഫോടനം നടക്കുന്നതും  ദൗര്‍ഭാഗ്യപരമായ മരണം സംഭവിച്ചതും. ഇതിനെ സിപിഎം വിരുദ്ധ പ്രചരണത്തിന് ദുരുപയോഗം ചെയ്യുകയാണ് ഇടതു വിരുദ്ധര്‍ ചെയ്തത്. മീത്തലെ കുന്നോത്തുപറമ്പില്‍ മാര്‍ച്ച് 7ന് നടന്ന സിപിഎം അനുഭാവി യോഗത്തിലും മാര്‍ച്ച് 11ന് ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനായ അജയന്റെ രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ ഞാന്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്ടായി. അതിന് ശേഷം നടന്ന ബോംബ് സ്‌ഫോടനത്തെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞതാണ്. അതിനാല്‍ തന്നെ സിപിഎമ്മിന്റെ രക്തസാക്ഷിപ്പട്ടികയില്‍ ഇത് ഉള്‍പ്പെടില്ലെന്ന് ഉറപ്പാണ്. ചെറ്റക്കണ്ടിയില്‍ ജീവര്‍പ്പണം നടത്തിയവര്‍ക്ക് വേണ്ടി രക്തസാക്ഷി അനുസ്മരണ പരിപാടികള്‍ തുടരും. ചരിത്ര സംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനെ നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല...

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago