പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനവും ഇനി ഏകജാലകം വഴി
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്കുള്ള പ്രവേശനവും ഏകജാലകം വഴി. ഇതുവരെ വേറിട്ട് നടത്തിയ പ്രവേശനം ആണ് ഈ വര്‍ഷം പ്ലസ് വണിനുള്ള ഏകജാലകം വഴിയാക്കുന്നത്.
വിവിധ ജില്ലകളിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് ഒറ്റ അപേക്ഷ മതിയാവും. 14ല്‍ മൂന്നിടത്തൊഴികെ 60 ശതമാനം സീറ്റ് പട്ടിക വര്‍ഗത്തിനും 30 ശതമാനം പട്ടിക ജാതി വിഭാഗത്തിനും 10 ശതമാനം മറ്റുള്ളവര്‍ക്കും നീക്കിവച്ചിരിക്കുന്നു.
പാലക്കാട് മലമ്പുഴ ആശ്രാം എച്ച്.എസ്.എസില്‍ കാടര്‍, കാട്ടുനായ്ക്കര്‍, കുറുമ്പര്‍ എന്നീ വിഭാഗത്തിനായി നീക്കിവച്ചതാണ്. നിലമ്പൂര്‍ ഐ.ജി.എം.ആര്. സ്കൂളില്‍ കാട്ടുനായ്ക്കര്‍ക്കും ചോലനായ്ക്കര്ക്കുമാണ് പ്രവേശനം.
ബത്തേരിയില്‍ കാട്ടുനായ്ക്കര്‍ക്ക് നീക്കിവെച്ചിരിക്കുന്നു. മെയ് 22 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നേരത്തെ പൊതു ഹയര്‍ സെക്കന്‍ഡറിയില്‍ അപേക്ഷ സമര്പിച്ചവരും ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."