HOME
DETAILS

ഐസിയു ആംബുലന്‍സ് എത്താന്‍ വെെകി; അട്ടപ്പാടിയില്‍ വീണ്ടും മരണം

  
Web Desk
May 27, 2024 | 4:41 PM

The ICU waited for the ambulance to arrive another death in Attapadi

പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി വയോധികന്‍ മരിച്ചതായി പരാതി. മേലെ ഭൂതയാര്‍ ഊരിലെ ചെല്ലന്‍ (55) ആണ് മരിച്ചത്. ഇന്ന് തൃശൂര്‍ മെഡി. കോളജില്‍ വെച്ചായിരുന്നു മരണം. ആദ്യം ചികിത്സ തേടിയ കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് ഐസിയു ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ചെല്ലനെ തൃശൂരിലേക്ക് മാറ്റാന്‍ വൈകിയിരുന്നു. 

രണ്ട് ദിവസം മുന്‍പാണ് ചെല്ലനെ വനത്തില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സക്കായെത്തിച്ചു. ഇവിടെ നിന്ന് നാലുമണിക്കൂര്‍ കഴിഞ്ഞാണ് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ പരിക്കേറ്റ യുവാവും വിദഗ്ദ ചികിത്സ ലഭിക്കാന്‍ വൈകിയതിന് പിന്നാലെ മരണപ്പെട്ടിരുന്നു. അട്ടപ്പാടി സ്വദേശി ഫൈസലാണ് ശനിയാഴ്ച്ച മരിച്ചത്. കോട്ടത്തറ ആശുപത്രിയിലെ ഐസിയു ആംബുലന്‍സ് പ്രതിസന്ധിയാണ് ഫൈസലിനും വില്ലനായത്. പിന്നാലെയാണ് ഇന്ന് സമാന രീതിയില്‍ ചെല്ലനും ജീവന്‍ നഷ്ടമായിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  a day ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  a day ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  a day ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  a day ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  a day ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  a day ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a day ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago