HOME
DETAILS

ആകാശത്ത് അപൂർവ്വ കാഴ്ച; ജൂൺ മൂന്നിനായി കാത്തിരുന്ന് ശാസ്ത്ര ലോകം

  
Web Desk
May 28, 2024 | 4:25 PM

A rare sight in the sky on 3rd june

ഈ വരുന്ന ജൂൺ മൂന്നിന് ആകാശത്തുള്ള അപൂർവ കാഴ്ചക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ആറ് ഗ്രഹങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന സുവർണ്ണ കാഴ്ചയാണ് കാത്തിരിക്കുന്നത്. പ്ലാനറ്റ് പരേഡ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. യുറാനസ്, നെപ്ട്യൂൺ, ശനി, വ്യാഴം, ചൊവ്വ, ബുധൻ എന്നീ പ്ലാനറ്റുകൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപദത്തിൽ സൂര്യനെ ചുറ്റുമ്പോൾ ഭൂമിയിൽ നിന്നു നോക്കുമ്പോൾ അവ നേർരേഖയിലൂടെ സഞ്ചരിക്കുന്നതാണ് ദൃശ്യമാവുക. വരുന്ന ജൂൺ മൂന്നിന് ഇത് കാണാം.

ചെറിയ നേരത്ത് സംഭവിക്കുന്ന ഈ പ്രതിഭാസം ബൈനോക്കുലർ സഹായത്തോടെ കാണാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് ഇതിന് മാറ്റം ഉണ്ടാവാം. ചിലയിടങ്ങളിൽ ജൂൺ മൂന്നിന് മുൻപോ ചിലയിടങ്ങളിൽ ശേഷമോ ആവും ദൃശ്യമാവുക. സൂര്യോദയത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇത് കാണാം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ മേയ് 28ന് 59 ഡിഗ്രി കോണിൽ ഇത് ദൃശ്യമാവും എന്നാണ് കരുതപ്പെടുന്നത്.

വരുന്ന ഓഗസ്റ്റ് 28 നും സമാനമായ രീതിയിൽ പ്ലാനറ്റ് പരേഡ് കാണാനാവും. ഇതിനു ശേഷം 2025 ഫെബ്രുവരി 28നാണ് ഈ പ്രതിഭാസം ദൃശ്യമാവുക. അന്ന് ഏഴ് ഗ്രഹങ്ങളെ ഒരുമിച്ച് കാണാം എന്നാണ് ശാസ്ത്രലോകം പറയുന്നത്. നെപ്ട്യൂൺ, യുറാനസ്, ശനി, വ്യാഴം, ചൊവ്വ, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ആണവ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  5 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  5 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  5 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  5 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  5 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  5 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  5 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  5 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  5 days ago