കെഎസ്‌യു ക്യാമ്പിലെ തല്ല്: അന്വേഷണം ആരംഭിക്കാൻ നേതൃത്വം, ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പിൽ തല്ല് നടന്നതിനെ സംബന്ധിച്ച വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ നേതൃത്വത്തിന്റെ ആഹ്വാനം. ഇതിന് ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനീഷ് ആന്റണി, നിതിൻ മണക്കാട്ട് മണ്ണിൽ, അർജുൻ കറ്റയാട് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. വരുന്ന ഞായറാഴ്ചയ്ക്ക് മുൻപായി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. വിശദമായ റിപ്പോർട്ട് ജൂൺ 10 ന് മുൻപാണ് സമർപ്പിക്കേണ്ടത്.
തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട്, വൈസ് പ്രസിഡന്റ് അൽ അമീൻ അഷ്റഫ്, സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ്ജ് ടിജോ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു സസ്പെൻഡ് ചെയ്തത്. ഇതിൽ ദൃശ്യങ്ങൾ പുറത്തുവിട്ടത് അനന്തകൃഷ്ണൻ ആണ്. കെപിസിസിയുമായി കൂടി ആലോചിക്കാതെ ക്യാമ്പ് സംഘടിപ്പിച്ചതിൽ നേതൃത്വത്തിന് അമർഷമുണ്ട്. സംഭവത്തിൽ ഗുരുതരമായ വീഴ്ച പറ്റിയെന്ന് കമ്മീഷന്റെ കണ്ടെത്തലും പുറത്തുവന്നിരുന്നു. ഇപ്പോൾ ദേശീയ നേതൃത്വവും അച്ചടക്ക നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിഷയത്തിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. നെയ്യാർ ഡാമിൽ നടന്ന മേഖലാ ക്യാമ്പിൽ വാക്കുതർക്കവും അഭിപ്രായവ്യത്യാസവും ഉണ്ടായി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ക്യാമ്പിൽ പുറത്തുള്ള ചിലരുടെ ഇടപെടലുകളാണ് സംഘർഷത്തിന് വഴിവെച്ചതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."