മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം; മുസ്‌ലിം ലീഗിന്റെ കലക്ടറേറ്റ് ധർണ ഇന്ന്
കോഴിക്കോട്: മലബാറിലെ ജില്ലകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഇല്ലാത്തതിന്റെ പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് രംഗത്ത്. മലബാർ മേഖലയിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഇന്ന് കലക്ടറേറ്റ് ധർണ ഇന്ന് നടത്തും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിലാണ് ധർണ. നടക്കുക.
മലപ്പുറത്ത് നടക്കുന്ന ധർണ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി കോഴിക്കോട് നടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യും. പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാവും കണ്ണൂരിൽ എൻ. ഷംസുദ്ദീൻ എം.എൽ.എയും ഉദ്‌ഘാടനം ചെയ്യും. കാസർകോട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ധർണ ഉദ്ഘാടനം ചെയ്യും.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്താകെ 4,65,960 വിദ്യാർഥികളാണ് പ്ലസ് വണിന് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. 82,434 പേരാണ് മലപ്പുറം ജില്ലയിൽ നിന്ന് അപേക്ഷ നൽകിയത്. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനാണ് നടക്കുന്നത്. രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19 നും നടക്കും. ക്ലാസുകൾ ജൂൺ 24ന് തുടങ്ങുമെന്നാണ് അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."