HOME
DETAILS

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

  
January 13, 2025 | 5:30 PM

rahul gandhi attacks aravind kejriwal amid delhi election

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ് രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്നും, ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം. 

രാജ്യവ്യാപകമായി ജാതി സെന്‍സസിനെ കുറിച്ച് തങ്ങള്‍ സംസാരിച്ചപ്പോള്‍ മോദിയില്‍ നിന്നോ കെജ് രിവാളില്‍ നിന്നോ ഒരു വാക്ക് പോലും കേള്‍ക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. മാത്രമല്ല ഗൗതം അദാനിക്കെതിരെ എന്തുകൊണ്ടാണ് കെജ് രിവാള്‍ സംസാരിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. 

' കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ച കാലത്താണ് ഇവിടെ വികസനം വന്നത്. കെജ് രിവാളിനോ, ബിജെപിക്കോ അതുപോലെ വികസനം കൊണ്ടുവരാനായിട്ടില്ല. പ്രധാനമന്ത്രിയും കെജ് രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പിലായില്ല. ഇന്ത്യയില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായിക്കൊണ്ടിരിക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം തന്നെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്ന് കെജ് രിവാള്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമ്പെട്ടിറങ്ങി റഷ്യ; ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു, സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് പുടിനെത്തിയത് സൈനിക വേഷത്തില്‍

International
  •  20 hours ago
No Image

കർശനമായ ഗതാഗത നിയന്ത്രണങ്ങൾ; കുവൈത്തിൽ അഞ്ച് ദിവസം കൊണ്ട് കുറ‍ഞ്ഞത് 55 ശതമാനം ​ഗതാ​ഗത നിയമലംഘനങ്ങൾ

Kuwait
  •  20 hours ago
No Image

ലോറൻസ് ബിഷ്‌ണോയിയുടെ വലംകൈയെ യുഎസിൽ നിന്ന് നാടുകടത്തി; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ 

National
  •  20 hours ago
No Image

380,000 വീടുകളിൽ വൈദ്യുതി എത്തിക്കും; ഫുജൈറ എഫ്3 പവർ പ്ലാന്റ് വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു

uae
  •  21 hours ago
No Image

വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

Kerala
  •  21 hours ago
No Image

കുർണൂൽ ബസ് ദുരന്തം: ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയുള്ള കേസ് നിലനിൽക്കും, ബൈക്ക് യാത്രികനെതിരെയും നിയമനടപടി; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

National
  •  21 hours ago
No Image

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  21 hours ago
No Image

വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Kerala
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്

Kerala
  •  21 hours ago
No Image

'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന

Kerala
  •  a day ago