HOME
DETAILS

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

  
January 13, 2025 | 4:52 PM

kerala blasters defeat odisha fc in isl game

 

കൊച്ചി: അടിയും, തിരിച്ചടിയും കണ്ട ആവേശപ്പോരില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മലര്‍ത്തിയടിച്ച് ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ് എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 20 പോയിന്റാണ് ടീമിന്

ക്വാമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ് സദൗയി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കി.  ജെറി, ഡോറി എന്നിവരുടെ വകയായിരുന്നു ഒഡീഷയുടെ ഗോളുകള്‍. നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ഒഡീഷ. 

മത്സരത്തിന്റെ നാലാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ഒഡീഷന്‍ താരം ജെറി ടീമിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ആയതുമില്ല. എന്നാല്‍ മത്സരം രണ്ടാം പകുതിയിലേക്ക് കടന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗതിമാറി. 60 മിനുട്ടില്‍ പെപ്രയിലൂടെ കൊമ്പന്‍മാര്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ 73ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ജീസസ് ജിമനസ് കേരളത്തിനായി രണ്ടാമത്തെ ഗോള്‍ നേടി. നോഹയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 

എന്നാല്‍ കൃത്യം ഏഴ് മിനുട്ടുകള്‍ക്ക് ശേഷം ഒഡീഷ വീണ്ടും ഗോള്‍ നേടി മത്സരം സമനിലയിലാക്കി. എങ്കിലും ഇഞ്ചുറി ടൈമില്‍ നോഹയിലൂടെ നിര്‍ണായക ഗോള്‍ നേടി മത്സരം ബ്ലാസ്‌റ്റേഴ്‌സ് കൈപ്പിടിയിലൊതുക്കി. 

kerala blasters defeat odisha fc in isl game



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  14 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  14 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  14 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  14 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  14 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  14 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  14 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  14 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  14 days ago