2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദബി: 2025ലെ ഔദ്യോഗിക പൊതു അവധി ദിനങ്ങൾ യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. ഈദ് അവധി ഒഴികെയുള്ള ഏത് ഔദ്യോഗിക അവധിയും ആഴ്ചയു ടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാം. ഒരു പൊതുഅവധി മറ്റൊരു പൊതു അവധിയുമായോ വാരാന്ത്യവുമായോ ഒത്തുവന്നാൽ അത് കൈമാറാ ൻ കഴിയില്ല.പ്രത്യേക അവസരങ്ങളി ൽ തങ്ങളുടെ വകുപ്പുകൾക്ക് അധിക അവധികൾ അനുവദി ക്കുന്നതിനുള്ള വിവേചനാധികാരം പ്രാദേശിക സർക്കാരുകൾക്കുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
അവധി ദിവസങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു
പുതുവത്സര ദിനം: പൊതുസ്വ കാര്യമേഖലകൾക്കും 2025 ജനുവരി ഒന്നിന് ഒരു ദിവസത്തെ അവധി.ഈദുൽ ഫിത്വർ: മാസപ്പിറവി യെ അടിസ്ഥാനമാക്കി ശവ്വാൽ ഒന്നുമുതൽ മുന്നുവരെ മൂന്നുദി വസത്തെ അവധി. റമദാൻ 30 ദി വസം നീളുകയാണെങ്കിൽ ഒരുദി വസം കൂടി അവധിയുണ്ടാകും.അറഫ ദിനം: ദുൽഹിജ്ജ ഒൻപതിന് അവധി.ഈദ് അൽ അദ്ഹ: ദുൽഹിജ്ജ 10 മുതൽ 12 വരെ മൂന്നുദിവ സത്തെ അവധി.ഇസ് ലാമിക പുതുവത്സരം: മുഹറം ഒന്നിന് ഒരുദിവസം അവധി.നബിദിനം: റബി ഉൽ അവ്വൽ 12ന് അവധി. യുഎഇ ദേശീയ ദിനം: 54-ാമത് യു.എ.ഇ ദേശീയ ദിനത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 2, 3 തിയതി കളിൽ രണ്ടുദിവസത്തെ അവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."