ടി20 ലോകകപ്പ്: വിജയത്തുടക്കവുമായി അമേരിക്ക
ഒമ്പതാമത് t20 ലോകകപ്പിൽ വിജയത്തിളക്കവുമായി അമേരിക്ക. ആതിഥേയരായ അമേരിക്ക കാനഡയെയാണ് ആദ്യമത്സരത്തിൽ തോൽപ്പിച്ചത്. കാനഡ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് എടുത്തത്. നവനീത് ഡെലിവാൾ ആണ് ടീമിൻ്റെ ടോപ്സ്കോറർ. 61 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ തന്നെ വിജയലക്ഷ്യം മറികടന്നു.
നേരത്തെ ടോസ് നേടിയ യുഎസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച അറ്റാക്കിങ് ക്രിക്കറ്റ് ആണ് കാനഡ ബാറ്റ്സ്മാൻമാർ യുഎസിനെതിരെ കാഴ്ചവെച്ചത്. നന്നായി ബാറ്റ് ചെയ്യാൻ കഴിയുന്ന പിച്ചിൽ ആയിരുന്നു മത്സരം. ജോൺസൺ, കിർടോൺ, ശ്രേയസ് മോവാ തുടങ്ങിയവരും ടീമിനുവേണ്ടി നന്നായി ബാറ്റ് ചെയ്തു.
തകർച്ചയോടെയാണ് അമേരിക്ക മറുപടി ബാറ്റിങ്ങിനിറങ്ങിയത്. സ്റ്റീഫൻ ടൈലർ, മൊണാങ്ക് പട്ടേൽ തുടങ്ങിയവർ പെട്ടെന്ന് പുറത്തായി. എന്നാൽ 65 റൺസുമായി ഗൗസും 94 റൺസുമായി ജോൺസും ടീമിനെ വിജയത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."