കാലിക്കറ്റ് സര്‍വകലാശാലയില്‍ ബി.എഡ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 15 വരെ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2024 അധ്യായന വര്‍ഷത്തേക്കുള്ള ബി.എഡ് (കൊമേഴ്‌സ് ഒഴികെ), ബി.എഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 15 വരെ അപേക്ഷ നല്‍കാം.
സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 ബി.എഡ് ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ട്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ അയക്കണം.
ഭിന്നശേഷി, കമ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേഴ്‌സ് വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഇല്ല. റാങ്ക് ലിസ്റ്റ് കോളജിലേക്ക് നല്‍കി കോളജുകള്‍ നേരിട്ട് പ്രവേശനം നടത്തുന്നതാണ്.
വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. എസ്.സി, എസ്.ടി 225 രൂപ, മറ്റുള്ളവര്‍ 720 രൂപയും അപേക്ഷ ഫീസ് അടക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് കൈയ്യില്‍ കുരുതുന്നത് നല്ലത്. മാനേജ്‌മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ നല്‍കണം.
വെബ്‌സൈറ്റ് : https://admission.uoc.ac.in/.
സംശയങ്ങള്‍ക്ക് ഫോണ്‍: 0494 2407017, 2660600.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."