വേട്ടയാടുന്നത് തന്റെ ഐഡന്റിറ്റി കൊണ്ടാവാമെന്ന് ഷെയ്ന്
ദുബൈ: ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തമാശ രൂപേണ താനിട്ട ഒരു പോസ്റ്റിന് ഇത്രയധികം ആക്രമണങ്ങളുണ്ടായത് തന്റെ ഐഡന്റിറ്റി കൊണ്ടാവാമെന്ന് നടന് ഷെയ്ന് നിഗം. ചിലരതിനെ വളച്ചൊടിച്ച് തങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ വ്യാഖ്യാനിച്ചത് ഉചിതമായില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.
താനായതു കൊണ്ടാണോ അതെല്ലാം വേറെ രീതിയില്‍ വ്യാഖ്യാനിച്ച് ഇങ്ങനെ വിവാദമാകുന്നതെന്ന് ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമെന്നും, ഇത്തരം വിവാദങ്ങള്‍ തന്നെ ബാധിക്കാറില്ലെങ്കിലും ഉമ്മച്ചിയുടെയും മറ്റും ടെന്‍ഷന്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും 'ലിറ്റില്‍ ഹാര്ട്സു'മായി ബന്ധപ്പെട്ട് ദുബൈയിലുള്ള ഷെയിന്‍ പറഞ്ഞു.
നല്ല ഉദ്ദേശ്യത്തിലാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ളത്. എന്നാല്‍, പറഞ്ഞു പോയത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉണ്ണിയോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളെന്ന നിലയില്‍ തമാശ രൂപേണയാണ് അന്ന് അങ്ങനെ പറഞ്ഞു പോയത്. അല്ലാതെ മന:പൂര്‍വം ആരെയും വേദനിപ്പിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."