ജൂണ്‍ 9 വരെ കനത്ത മഴയ്ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇരട്ട ചക്രവാത ചുഴിയുടെയും, വടക്കന്‍ കാറ്റിന്റെയും സ്വാധീനവുമാണ് നിലവിലെ മഴക്ക് സാധ്യത. ഒറ്റപെട്ട ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
മറ്റ് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
06/06/2024: തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
07/06/2024: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
08/06/2024: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
09/06/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള,ലക്ഷ്വദ്വീപ്,കര്‍ണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."