സി.പി.എം 'തന്ത്രം'പിഴച്ചു; കാലിടറിയത് 81 മണ്ഡലങ്ങളില്‍ 11 ഇടത്ത് ബി.ജെ.പിക്ക് ഭൂരിപക്ഷം
കോഴിക്കോട്: ലോക്സഭാ പ്രകടനത്തില്‍ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചതോടെ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്. സുരക്ഷിത മണ്ഡലങ്ങളില്‍ വരെ യു.ഡി.എഫും എന്‍.ഡി.എയും തേരോട്ടം നടത്തി. പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം ബൂത്ത്തലത്തിലെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളെന്ന സ്വാധീന തന്ത്രമാണ് തരംഗത്തില്‍ തകര്‍ന്നില്ലാതായത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുതല്‍ സി.പി.എം പരീക്ഷിച്ച് വിജയിച്ച രീതിയായിരുന്നു ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 മണ്ഡലങ്ങളില്‍ പടര്‍ന്ന എല്‍.ഡി.എഫിന് ഇത്തവണ 18 മണ്ഡലത്തിലേക്ക് ചുരുങ്ങേണ്ടി വന്നു. പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി മുന്‍നിരയിലുണ്ടായിട്ടും എം.പിമാരുടെ എണ്ണം കൂടിയില്ല.
വോട്ട് ശതമാനവും ഉയര്‍ത്താനായില്ല. 41മണ്ഡലങ്ങളില്‍ മാത്രം മുന്നേറിയ യു.ഡി.എഫിനാകട്ടെ 111ഇടങ്ങളില്‍ വ്യക്തമായ ലീഡുണ്ടാക്കാനും സാധിച്ചു. ഒരു സീറ്റ് പോലും നിയമസഭയില്‍ ലഭിക്കാത്ത ബി.ജെ.പിക്ക് 11മണ്ഡലങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായി. കാസര്‍കോട്ടെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭയില്‍ വിജയിച്ച എല്‍.ഡി.എഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം ചോര്‍ന്നുപോയി. കണ്ണൂരിലെ തളിപ്പറമ്പ്, കണ്ണൂര്‍, അഴിക്കോട് മണ്ഡലം 2021ല്‍ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തെങ്കിലും ഇവിടങ്ങളില്‍ യു.ഡി.എഫ് വീണ്ടും മുന്നിലെത്തി.
വടകരയില്‍ കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലും വോട്ട് നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇവിടെ യു.ഡി.എഫിനായി ആധിപത്യം. വയനാട്ടില്‍ മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലവും കൈവിട്ടു. കോഴിക്കോട്ടെ ആറ് സീറ്റ് നിയമസഭയില്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ ഒരു മണ്ഡലം പോലും എല്‍.ഡി.എഫിനൊപ്പമില്ല. ആറിടത്തും യു.ഡി.എഫിനാണ് മേല്‍ക്കൈ. മലപ്പുറത്ത് ഒരിടത്തും ലീഡുണ്ടാക്കാനായിട്ടില്ല. പൊന്നാനിയില്‍ താനൂരിലും തവനൂരിലും പൊന്നാനി, തൃത്താലയിലും എല്‍.ഡി.എഫിന് അടിപതറി. നാലിടത്തും എല്‍.ഡി.എഫിനായിരുന്നു നിയമസഭയില്‍ ജയം.
തൃശൂരില്‍ ഗുരുവായൂര്‍ മണ്ഡലം യു.ഡി.എഫിലേക്ക് മാറിയപ്പോള്‍ മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളെല്ലാം എന്‍.ഡി.എക്കൊപ്പം നിന്നു. ചാലക്കുടിയില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന കുന്നത്തുനാട് മാത്രമാണ് വലത്തോട്ടു ചാഞ്ഞത്.
ഇടുക്കിയില്‍ എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന അഞ്ച് മണ്ഡലങ്ങളാണ് യു.ഡി.എഫിനെ തുണച്ചത്. കോട്ടയത്തെ ഏറ്റുമാനൂര്‍, ആലപ്പുഴയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മാവേലിക്കരയിലെ ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, പത്തനാപുരം, പത്തനംതിട്ടയിലെ മുഴുവന്‍ മണ്ഡലവും യു.ഡി.എഫിനൊപ്പം നിന്നു.
കൊല്ലത്ത് ചവറ, പുനലൂര്‍, ചടയമംഗലം, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളും ഇടതിനെ കൈവിട്ടു. ആറ്റിങ്ങലില്‍ എല്‍.ഡി.എഫിനൊപ്പംനിന്ന ആറ്റിങ്ങല്‍, കാട്ടാക്കട രണ്ട് മണ്ഡലവും ബി.ജെ.പിക്കൊപ്പം ചേര്‍ന്നു.ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങള്‍ യു.ഡി.എഫിനെ വീണ്ടും തുണച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടവും വട്ടിയൂര്‍കാവും നേമവും എല്‍.ഡി.എഫിന് മേല്‍ക്കെ ഉണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു. ഇവ മൂന്നും ബി.ജെ.പിക്കൊപ്പവും തിരുവനന്തപുരം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."