HOME
DETAILS

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

  
Web Desk
December 02 2024 | 05:12 AM

Hamas and Fatah Discuss Egypts Proposal to Reopen Rafah Border Crossing

റഫ അതിര്‍ത്തി ക്രോസിംഗ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഹമാസും ഫത്തബഹും. ഹമാസുമായി കെയ്‌റോയില്‍ ചര്‍ച്ച നടത്തുകയാണെന്ന് ഫലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ് (ഫതഹ്) ഞായറാഴ്ച അറിയിച്ചു. ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു വരാനും തങ്ങള്‍ അങ്ങേഅറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ്ങിന്റെ ഫലസ്തീനിലെ ഭാഗം ഇസ്‌റാഈല്‍ പിടിച്ചെടുത്തത് മുതല്‍ തങ്ങളുടെ ഭാഗം അടച്ചിട്ടിരിക്കുകയാണ് ഈജിപ്ത്. 

അതിനിടെ ഗസ്സയില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ 15 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാംപിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇവിടെയുണ്ടായ ആക്രമണത്തില്‍ ആറു പേരും ഗസ്സ സിറ്റിയില്‍ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസില്‍ മിസൈല്‍ ടെന്റിനു മുകളില്‍ വീണ് രണ്ടു കുട്ടികളും മരിച്ചു. റഫയില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു.

വടക്കന്‍ ഗസ്സയില്‍ വീടിനു നേരെ കനത്ത ബോംബാക്രമണമാണ് നടത്തിയതെന്ന് താമസക്കാര്‍ പറയുന്നു. ജബാലിയ, ബൈത്ത് ലാഹിയ, ബൈത്ത് ഹനൗന്‍ എന്നിവിടങ്ങളിലാണ് കനത്ത ആക്രമണം നടന്നത്. വടക്കന്‍ ഗസ്സ കേന്ദ്രീകരിച്ചാണ് ഇസ്‌റാഈല്‍ വംശഹത്യ ശക്തിപ്പെടുത്തുന്നത്. ഇവിടെ ബഫര്‍സോണ്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ആളുകളെ കൊന്നൊടുക്കിയാണ് ഇതിന് ഇസ്‌റാഈല്‍ സേന വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ അദ്‌നാന്‍ ആശുപത്രിയിലെ ഐ.സി.യു മേധാവിയെ ഇസ്‌റാഈല്‍ ഹമാസ് പ്രവര്‍ത്തകനെന്ന് ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാറിനു നേരെയാണ് ആക്രമണം നടത്തിയത്.

 

Hamas and Fatah have held discussions in Cairo regarding Egypt's proposal to reopen the Rafah border crossing. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  9 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  9 days ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  9 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  9 days ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  9 days ago
No Image

നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

uae
  •  9 days ago
No Image

ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു 

International
  •  9 days ago