HOME
DETAILS

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

  
December 02, 2024 | 6:17 AM

Saudi Arabia Offers 60-Day Amnesty to Stranded People in Huroub

റിയാദ്: ജോലിക്ക് ഹാജരാകുന്നില്ല എന്ന തൊഴിലുടമയുടെ പരാതിയിൽ സഊദി ജവാസത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ അകപ്പെട്ട മുഴുവൻ വിദേശികൾക്കും സന്തോഷ വാർത്ത. ഹുറൂബ് നീക്കി പദവി ശരിയാക്കി നിയമാനുസൃതം ജോലിയിൽ തുടരാനും മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

2024 ഡിസംബർ ഒന്ന് മുതൽ 2025 ജനുവരി 29 വരെ 60 ദിവസം വരെയാണ് പദവി ശരിയാക്കാനുള്ള കാമ്പയിൻ കാലം. ഈ സമയത്തിനുള്ളിൽ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കണം. തൊഴിൽ മന്ത്രാലയത്തിെന്റെ ഖിവ പോർട്ടലാണ് ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ ഒന്നിന് മുമ്പായി ‘ഹുറൂബാ’യവർക്കാണ് ഇളവ് ലഭിക്കുക. അതേസമയം ഗാർഹിക തൊഴിലാളികൾ ഈ ഇളവിന് അർഹരല്ല. അതല്ലാത്ത മുഴുവൻ തൊഴിൽ വിസക്കാർക്കും ഇളവ് ലഭിക്കും. ഹുറൂബായ ആളുകൾക്ക് ഇത് സംബന്ധിച്ച് ഖിവ പോർട്ടലിൽനിന്ന് അറിയിപ്പ് എസ്.എം.എസ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജ് ലഭിക്കുന്നവർ ഖിവ പോർട്ടൽ സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കണം.

തൊഴിൽ, തൊഴിലുടമ ബന്ധത്തിന്റെ സുസ്ഥിരത വർധിപ്പിക്കുക, തൊഴിലാളികൾക്ക് അവരുടെ സാഹചര്യം ചട്ടങ്ങൾക്കനുസൃതമായി ക്രമപ്പെടുത്തുക, അവരുടെ സേവനങ്ങൾ മറ്റൊരു തൊഴിലുടമക്ക് കൈമാറാൻ ഒരു അധിക അവസരം നൽകുക തുടങ്ങിയവയാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. എന്നാൽ ലഭ്യമായ ഈ കാലയളവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനിയൊരു അവസരമുണ്ടാകില്ലെന്നും കാമ്പയിൻ സംബന്ധിച്ച സർക്കുലറിൽ പറയുന്നു. 

Saudi Arabia has announced a 60-day amnesty for people stranded in Huroub, providing them with an opportunity to resolve their status.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  8 minutes ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  22 minutes ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  39 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  41 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  42 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  an hour ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  an hour ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago