HOME
DETAILS
MAL
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ല;ജീവനക്കാരെ അസഭ്യം പറഞ്ഞു, എ.എസ്.എക്കെതിരേ കേസ്
June 06 2024 | 17:06 PM
ഹോട്ടലില്‍ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃഷ്ണന് എതിരെയാണു കേസെടുത്തത്. പാഴ്സല്‍ വാങ്ങിയ ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്.
പണം മറ്റൊരാള്‍ തരുമെന്നായിരുന്നു രാധാകൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഹോട്ടലുകാര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് എസ്ഐ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഹോട്ടലില്‍ അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമ പൊലീസില്‍ പരാതി നല്കി. പണം നല്‍കാതെ സ്ഥിരമായി രാധാകൃഷ്ണന് ഹോട്ടലില്‍നിന്നും ഭക്ഷണം വാങ്ങിയിരുന്നതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."