HOME
DETAILS

കെ. മുരളീധരന് വേണ്ടി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തം; കുത്തിയിരിപ്പ് സമരം

  
Web Desk
June 07 2024 | 03:06 AM

Pressure is strong on Congress for Muralidharan

തൃശൂര്‍: കെ. മുരളീധരന് വേണ്ടി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തം. മുരളീധരനെ നേതൃനിരയില്‍ സജീവമാക്കി നിലനിര്‍ത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്തെത്തി. മുരളിയെ കെ.പി.സി.സി അധ്യക്ഷനാക്കുന്നത് വേണ്ടിവന്നാല്‍ പരിഗണിക്കുമെന്ന് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞതു പാര്‍ട്ടിയിലെ മുരളി അനുകൂല വികാരം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ്.

ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരും പിന്തുണയുമായെത്തി. അതേസമയം, തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍. ജില്ലാഘടകത്തില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. തോല്‍വി ഏറ്റുവാങ്ങിയിട്ടും മുരളിയെ പിന്തുണയ്ക്കാന്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെയാണ് എല്ലാവരുമെത്തിയത്. 

തൃശൂരില്‍ സംഘടനാവീഴ്ചയുണ്ടായെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു. അതിനിടെ, ഡി.സി.സി നേതൃത്വത്തിനെതിരേ തുടര്‍ച്ചയായി രണ്ടാംദിവസവും പോസ്റ്റര്‍ പ്രതിഷേധയുമുയര്‍ന്നു. ഡി.സി.സി ഓഫിസ് പരിസരം, പ്രസ്‌ക്ലബ് പരിസരം എന്നിവിടങ്ങളില്‍ പതിച്ച പോസ്റ്ററുകളില്‍ ജില്ലാ നേതൃത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു.

നാട്ടിക സ്വദേശി ഇസ്മയില്‍ അറയ്ക്കല്‍ ഇന്നലെ ഡി.സി.സി ഓഫിസിനു മുന്നില്‍ മുരളിക്ക് പിന്തുണയുമായി കുത്തിയിരിപ്പ് സമരം നടത്തി. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അനുനയിപ്പിക്കാന്‍ എത്തി കെ. സുധാകരന്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ അനുനയിപ്പിക്കാനെത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇന്നലെ വൈകീട്ട് മുരളീധരന്റെ കോഴിക്കോട് ബിലാത്തിക്കുളത്തെ വസതിയിലെത്തിയാണ് സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്. 
അടച്ചിട്ട മുറിയില്‍ 40 മിനിട്ടോളം ഇരുവരും ചര്‍ച്ച നടത്തി.

കെ. മുരളീധരനെ പ്രവര്‍ത്തനരംഗത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്നും കൂടിക്കാഴ്ചക്കുശേഷം സുധാകരന്‍ പ്രതികരിച്ചു. മുരളീധരനെ വന്നുകാണുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന്റെ വികാരം പാര്‍ട്ടി മനസിലാക്കുന്നു. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുരളീധരനെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. 

തൃശൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് മുരളീധരന്‍ തുറന്നടിച്ചിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെ വീട്ടിലെത്തിയ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെയോ നേതാക്കളെയോ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.  ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് വിജയിച്ച എം.കെ രാഘവനും മുരളീധരനെ സന്ദര്‍ശിച്ചിരുന്നു.

മുരളീധരന് കെ.പി.സി.സി പ്രസിഡന്റ് പദവിയോ രാജ്യസഭാംഗത്വമോ നല്‍കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്ന് മുസ് ലിം ലീഗും നിലപാടെടുത്തു. രാഹുല്‍ഗാന്ധി രാജിവയ്ക്കുകയാണെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  9 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  9 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  9 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  9 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  9 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  9 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  9 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  9 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  9 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  9 days ago